
ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

ഗസ്സ: ഇസ്റാഈലും ഹമാസും വെടിനിർത്തൽ പ്രഖ്യാപനം പുറത്തുവരുന്നതിനിടെ ഇസ്റാഈൽ ജയിലിൽ ഫലസ്തീനീ യുവാവ് മരണപ്പെട്ടതായി റിപ്പോർട്ട്. യാതൊരു കുറ്റവും ചുമത്താതെ ഒരു വർഷത്തിലേറെയായി ഇസ്റാഈൽ തടവിൽ കഴിഞ്ഞിരുന്ന 22-കാരനായ ഫലസ്തീൻ യുവാവാണ് മരിച്ചത്. നഖാബ് (നെഗേവ്) ജയിലിലെ ക്രൂരമായ സാഹചര്യങ്ങൾ മൂലമാണ് യുവാവ് മരിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
ഹെബ്രോണിലെ അൽ-തഹിരിയെ സ്വദേശിയായ അഹമ്മദ് ഹതീം മുഹമ്മദ് ഖ്ദീരത്തിന്റെ മരണം ചൊവ്വാഴ്ചയാണ് ഫലസ്തീൻ തടവുകാരുടെ കമ്മീഷൻ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം മെയ് 23-ന് തെക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട അഹമ്മദിനെ വിട്ടുമാറാത്ത പ്രമേഹം ബാധിച്ചിട്ടും ജയിലിൽ നിന്നും മോചിപ്പിക്കാൻ ഇസ്റാഈൽ തയ്യാറായിരുന്നില്ല.
ചൊറി ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അഹമ്മദിന്റെ ആരോഗ്യം വഷളായിരുന്നു. നിരന്തരമായ ചൊറിച്ചിലും ആവർത്തിച്ചുള്ള അപസ്മാരവും കാരണം അഹമ്മദിന്റെ ശരീരഭാരം 40 കിലോഗ്രാമായി കുറഞ്ഞിരുന്നു.
“രണ്ട് മാസമായി കിടപ്പിലായിരുന്നു. ഏകദേശം 40 കിലോ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.” ആഗസ്റ്റിൽ അഹമ്മദിനെ സന്ദർശിച്ച അഭിഭാഷകൻ പറഞ്ഞു.
“എല്ലാവരും ഹമാസ് തടവിലാക്കിയ 50 ഇസ്റാഈലി ബന്ദികളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഫലസ്തീൻ ബന്ദികൾ ഇസ്റാഈലിലെ ജയിലുകളിൽ മരിക്കുന്നത് തുടരുകയാണ്. അഹമ്മദ് ഖ്ദീരത്ത് നെഗേവ് ജയിലിൽ മരിച്ചു. 2024 മെയ് മുതൽ യാതൊരു തരത്തിലുള്ള കുറ്റവും ചുമത്താതെ തടവിലാക്കിയിരിക്കുകയായിരുന്നു അവനെ. ഒക്ടോബർ 7 മുതൽ ഇസ്റാഈൽ കസ്റ്റഡിയിൽ മരിക്കുന്ന 78-ാമത്തെ ഫലസ്തീനിയാണ് അഹമ്മദ്.” സംഭവത്തെ അപലപിച്ച് അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് 'എക്സ്' പ്ലാറ്റ്ഫോമിൽ കുറിച്ചു.
പീഡനം, പട്ടിണി, തടങ്കൽ കേന്ദ്രങ്ങളിലെ ചൊറി പോലുള്ള പകർച്ചവ്യാധികൾ എന്നിവയെ തടവുകാരെ സാവധാനത്തിൽ കൊന്നൊടുക്കാനുള്ള നയത്തിന്റെ തെളിവായി വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി. ഖ്ദീരത്തിന്റെ മരണത്തിന് ഇസ്റാഈൽ അധികാരികളാണ് പൂർണ ഉത്തരവാദികളെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ആഗോള നിഷ്ക്രിയത അന്താരാഷ്ട്ര മനുഷ്യാവകാശ വ്യവസ്ഥയുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തിയെന്നും വാദിച്ച്, ഇസ്റാഈൽ നേതാക്കൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് വിവിധ സംഘടനകളുടെ നേതാക്കൾ ആഹ്വാനം ചെയ്തു.
a 22-year-old palestinian, ahmad hatem muhammad khdeirat, has died in israel's negev prison due to deteriorating health from untreated diabetes, scabies infection, and severe medical negligence. held without charge for over a year, his death marks the 78th palestinian detainee fatality in israeli custody since october 7, 2023, amid reports of torture and inhumane treatment in overcrowded facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശബരിമല ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം ലഭിച്ചതായി സൂചന
crime
• an hour ago
ഗസ്സ സമാധാനത്തിലേക്ക് തിരികെ വരുന്നു, ഇനി മണിക്കൂറുകള്‍ മാത്രം; വെടിനിർത്തൽ അംഗീകരിച്ച് ഹമാസും ഇസ്‌റാഈലും
International
• an hour ago
യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം
Kerala
• 9 hours ago
രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം
Kerala
• 9 hours ago
മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ
Kuwait
• 9 hours ago
ഗതാഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും
National
• 10 hours ago
ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ
crime
• 11 hours ago
സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക
Saudi-arabia
• 11 hours ago
'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി
National
• 11 hours ago
കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്
International
• 12 hours ago
ഇസ്റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ 32 പേർ ലെബനനിൽ അറസ്റ്റിൽ; ഇവർ ആക്രമണങ്ങൾക്ക് കൂട്ടുനിന്നതായും കണ്ടെത്തൽ
International
• 12 hours ago
കോഴിക്കോട് 10-ാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം; സ്വകാര്യ ബസ് ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിൽ
crime
• 12 hours ago
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേർപെട്ട് അപകടം; ഷോറൂമിന് മുന്നിൽ സ്കൂട്ടർ കത്തിച്ച് യുവാവിന്റെ പ്രതിഷേധം
auto-mobile
• 12 hours ago
ഏഷ്യ കപ്പ് യോഗ്യത; പത്തുപേരായി ചുരുങ്ങിയിട്ടും പോരാടി ഇന്ത്യ; ലാസ്റ്റ് മിനിറ്റ് ഗോളിൽ ത്രസിപ്പിക്കുന്ന സമനില
Football
• 12 hours ago
സ്ത്രീകളുടെ പ്രത്യേക വിഭാഗം രൂപീകരിച്ച് ജെയ്ഷ്
International
• 14 hours ago
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ ടൂറിസ്റ്റ് വാലറ്റ് പരീക്ഷണം ആരംഭിക്കുന്നു
uae
• 14 hours ago
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു
Kerala
• 14 hours ago
'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'; സസ്പെന്ഡ് ചെയ്ത എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും- വി.ഡി.സതീശൻ
Kerala
• 14 hours ago
ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം; രണ്ട് പേർക്ക് പരുക്ക്
oman
• 13 hours ago
2026 ലോകകപ്പിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് വെളിപ്പെടുത്തി പോർച്ചുഗൽ പരിശീലകൻ
Football
• 13 hours ago
ഇന്തോനേഷ്യയെ തകർത്ത് സഊദി അറേബ്യ; 2026 ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ
Saudi-arabia
• 13 hours ago