ഷാർജയിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കാൽനട യാത്രക്കാർക്ക് ദാരുണാന്ത്യം
ഷാർജ: അടുത്തടുത്ത ദിവസങ്ങളിൽ നഗരത്തിൽ സംഭവിച്ച വാഹനാപകടങ്ങളിൽ രണ്ട് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് വ്യത്യസ്ത അപകടങ്ങളിൽ മരണപ്പെട്ടതെന്ന് പൊലിസ് അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും നടന്ന വാഹനാപകടങ്ങളിൽപ്പെട്ടാണ് ഇവർ മരണപ്പെട്ടത്.
ബുധനാഴ്ച വാസിത് പൊലിസ് സ്റ്റേഷൻ പരിധിയിലാണ് ആദ്യ സംഭവം നടന്നത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ 52 വയസ്സുള്ള ഒരു പാകിസ്ഥാൻ സ്ത്രീയെ ഒരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു. സ്ത്രീയെ ഇടിച്ച ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനായി വാസിത് പൊലീസ് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10-ലാണ് രണ്ടാമത്തെ അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കാൻ അനുവാദമില്ലാത്തെ ഒരു പ്രദേശത്ത് നിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ 31 കാരനായ അഫ്ഗാൻ പൗരനെ ഒരു വാഹനം ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാൽനടയാത്രക്കാർ നിയുക്ത ക്രോസിംഗുകൾ ഉപയോഗിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ഷാർജ പൊലിസ് അഭ്യർത്ഥിച്ചു.
tragic incidents in sharjah claim lives of two pedestrians in distinct accidents, highlighting road safety concerns in the uae—authorities investigate causes amid calls for enhanced pedestrian protections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."