പ്രവാസികള്‍ ജാഗ്രതൈ; ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: ഗുരുതര ട്രാഫിക് നിയമ ലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പുമായി കുവൈത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം കടുത്ത നിരീക്ഷണമാണ് കുവൈത്ത് പൊലിസ് നടത്തുന്നത്.
ഈ വര്‍ഷം മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസത്തിനിടയില്‍ ഗതാഗത നിയമം ലംഘിച്ച 15 പ്രവാസികളെ നാടുകടത്തിയതായി ബ്രിഗേഡിയര്‍ ജനറല്‍ അല്‍ ഖത്തൂവാന്‍ പറഞ്ഞു.
ട്രാഫിക് നിയമം കാറ്റില്‍പ്പറത്തി അപകടകരമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കൂടുതല്‍ അന്വേഷണം നടത്തും.
പ്രതിയുടെ ഇതുവരെയുള്ള ഡ്രൈവിംഗ് റെക്കോര്‍ഡ് കൂടി പരിശോധിച്ച ശേഷമാകും നാടുകടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂ. എന്നാല്‍ പ്രതി മുനപ് ഇത്തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലായെന്നത് നാടുകടത്തലിന് തടസ്സമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാസങ്ങള്‍ക്ക് മുമ്പ് പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് കുവൈത്ത് സര്‍ക്കാര്‍ ചില നിബന്ധനകള്‍ കൊണ്ടുവന്നിരുന്നു. ഇവ പാലിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
കുറഞ്ഞത് കുവൈത്തില്‍ രണ്ട് വര്‍ഷം താമസിച്ചവര്‍ക്കും പ്രതിമാസം 600 കുവൈത്ത് ദീനാര്‍ പ്രതിമാസ ശമ്പളം ഉള്ളവര്‍ക്കും ബിരുദ യോഗ്യതയുള്ളവര്‍ക്കുമാണ് ലൈസന്‍സ് നല്‍കുന്നത്. പ്രവാസികള്‍ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ബ്രിഗേഡിയര്‍ അല്‍ ഖത്തൂവാന്‍ പറഞ്ഞു.
kuwait authorities issue stern warning to expatriates, announcing deportation for serious traffic rule breakers to enhance road safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."