മകളുടെ മൃതദേഹത്തിന് പകരം ലഭിച്ചത് യുവാവിന്റേത്: മകളുടെ മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്തതായി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതർ
റിയാദ്: മരണപ്പെട്ട മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ അൽ റാസ് ജനറൽ ആശുപത്രിയിലെത്തിയ ഒരു കുടുംബത്തിന് ലഭിച്ചത് യുവാവിന്റെ മൃതദേഹം. സൗദി അറേബ്യയിലെ ഖാസിം മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഖാസിം അമീർ പ്രിൻസ് ഫൈസൽ ബിൻ മിഷാലിന്റെ നിർദേശപ്രകാരം അടിയന്തര അന്വേഷണം ആരംഭിച്ചു.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ആശുപത്രി അധികൃതർ പെൺകുട്ടിയുടെ മൃതദേഹം തെറ്റിദ്ധരിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് കൈമാറി. യുവാവിന്റെ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്തുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ പിന്നീട് പെൺകുട്ടിയുടെ കുടുംബം ആശുപത്രിയിലെത്തിയപ്പോഴാണ് തെറ്റ് പുറത്തുവന്നത്. കുടുംബം ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഫൈസൽ ബിൻ മിഷാൽ രാജകുാമരൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാൻ ഉത്തരവിട്ടു. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ കാലതാമസമില്ലാതെ സമർപ്പിക്കണമെന്നും സമിതിക്ക് നിർദേശിച്ചു.
"രോഗികളുടെ അവകാശങ്ങളും കുടുംബങ്ങളുടെ അന്തസ്സും സംരക്ഷിക്കുന്നതിന് മെഡിക്കൽ, ഭരണ നടപടിക്രമങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള കൃത്യതയും കർശനമായ ഉത്തരവാദിത്തവും അനിവാര്യമാണ്" അമീർ വ്യക്തമാക്കി.
തെറ്റിന്റെ കാരണങ്ങൾ കണ്ടെത്തുകയും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യം സംഭവം ഓർമിപ്പിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ അധികൃതർ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
heartbreaking morgue mix-up leaves grieving family in shock after collecting wrong corpse while searching for daughter's remains. authorities in saudi launch probe into the tragic hospital error amid calls for accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."