HOME
DETAILS

'ഹമാസുമായി കരാര്‍ ഒപ്പുവെക്കാതെ ഒരു ബന്ദിയെ പോലും നിങ്ങള്‍ക്ക് മോചിപ്പിക്കാനാവില്ല' സയണിസ്റ്റ് രാഷ്ട്രത്തോട് അന്ന് സിന്‍വാര്‍ പറഞ്ഞു; ഗസ്സയില്‍, നിന്ന് നെതന്യാഹുവിന്റെ നാണംകെട്ട മടക്കം

  
Web Desk
October 10 2025 | 08:10 AM

netanyahu retreats from gaza after military setbacks

ഹമാസുമായി ഉണ്ടാക്കുന്ന ഉടമ്പടിയിലൂടെയല്ലാതെ തങ്ങളുടെ പക്കലുളള ഒരൊറ്റ ബന്ദിയെയും മോചിപ്പിക്കാന്‍ സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന് സാധ്യമല്ല. യഹ്‌യ സിന്‍വാര്‍ അന്ന് നടത്തിയ ഉറച്ച പ്രഖ്യാപനവും മുന്നറിയിപ്പുമായിരുന്നു അത്. കാലം സാക്ഷി ചരിത്രം സാക്ഷി. സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്റെ എല്ലാ അഹന്തയേയും കാല്‍ക്കഴീലാക്കി പോരാട്ടത്തിന്റെയും ദൃഢതയുടേയും മറുവാക്കായ ഫലസ്തീന്‍ ജനത ആ വാക്കുകള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. കയ്യിലുള്ള എല്ലാ പ്ലാനുകളിലും തോറ്റ് തുന്നംപാടി അന്തസ്സോടെ തല ഉയര്‍ത്തി ഇരിക്കുന്ന ഹമാസ് നേതാക്കള്‍ക്ക് മുന്നില്‍ അവര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിച്ച് സയണിസ്റ്റ് രാഷ്ട്രത്തിന് പിന്‍മാറേണ്ടി വന്നിരിക്കുന്നു. 

തങ്ങളുടെ വെറും 20 പൗരന്മാര്‍ക്ക് പകരം ഇസ്‌റാഈല്‍ വിട്ടു കൊടുക്കേണ്ടത് 2000 ഫലസ്തീനി തടവുകാരെയാണ്. ഗസ്സയില്‍ നിന്നും ഐ.ഡി.എഫ് ഭീകര സേന പൂര്‍ണ്ണമായും പിന്മാറണമെന്ന് മാത്രമല്ല സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നു കൂടി ഹമാസ് ആവശ്യപ്പെടുന്നു. അക്ഷരാര്‍ഥത്തില്‍ തലകുമ്പിട്ട് അധിനിവേശകര്‍ അംഗീകരിച്ച ഈ ഒത്തുതീര്‍പ്പ് ഫലസ്തീനിന്റെ ചരിത്രം തിരുത്തിക്കുറിക്കുന്നതിലേക്കുള്ള ഏറ്റവും ശക്തമായ ചുവടുവെപ്പായി തന്നെ അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്.

ഗസ്സയെ തുടച്ചുനീക്കി അവിടെ മനുഷ്യരില്ലാത്ത ഇടമാക്കി മാറ്റാനായിരുന്നു സയണിസ്റ്റ് ഗൂഢനീക്കം. ഇതേ ലക്ഷ്യത്തോടെ അധിനിവേശ, മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ അവര്‍ ദശാബ്ദങ്ങളായി തുടര്‍ന്ന് വരികയുമാണ്.  2025 ഒക്ടോബര്‍ ഏഴിന് ശേഷം വംശഹത്യയെന്ന തീരുമാനവുമായി ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്സ് അടിച്ചേല്‍പ്പിച്ച  യുദ്ധക്കെടുതികള്‍ സമാനതകളില്ലാത്തതാണ്. 67,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കി, ഗസ്സയിലെ മനുഷ്യജീവിതം തീര്‍ത്തും തച്ചുടച്ചു.  അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും നിഷേധിച്ചു. ഒരു നാടിനെ ഭൂപടത്തില്‍നിന്ന് മായ്ച്ചുകളയാനുള്ള ശ്രമം അതിന്റെ അവസാന പാദത്തില്‍ എത്തിനില്‍ക്കെയാണ് വെടിനിര്‍ത്തലിനും സമാധാന കരാറിലെത്താനും ഇസ്‌റാഈല്‍ സമ്മതിച്ചത്.  

ഗസ്സയിലെ അവസാന മനുഷ്യനെയും കൊന്നുതീര്‍ക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിട്ടും ഒടുവില്‍ വെടിനിര്‍ത്തലിന് അവരെ പ്രേരിപ്പിച്ചതിനു പിന്നില്‍ പല ഘടകങ്ങളുമുണ്ട്. ലോകത്തിന്റെ നാനാ കോണില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധാഗ്‌നിയാണ് അതില്‍ പ്രധാനമെന്ന് പറയാം. ഇസ്‌റാഈലിന്റെ യുദ്ധക്കൊതിക്കെതിരേ ലോകരാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന പ്രതിഷേധം, ഐക്യരാഷ്ട്ര സഭയിലെ നടപടികള്‍, ബെന്യാമിന്‍ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍, നെത്യന്യാഹുവിനെതിരേ ഇസ്‌റാഈലില്‍ ഉയര്‍ന്നുവന്ന കടുത്ത ജനരോഷം, അറബ് ലോകത്തിന്റെ പുതിയ നീക്കം ഒപ്പം ജപ്പാന്‍ മുതല്‍ ആഫ്രിക്കന്‍ വന്‍കരയിലും ലാറ്റനമേരിക്കന്‍ രാജ്യങ്ങളിലും ഏഷ്യയിലും യൂറോപ്പിലും ഉയര്‍ന്നുവന്ന വന്‍ ബഹുജന പ്രതിഷേധവും നിലപാട് തിരുത്താന്‍ അവരെ നിര്‍ബന്ധിതരാക്കി. 

അതേസമയം, ഫലസ്തീന്‍ ജനത. അവരുടെ ദൃഡനിശ്ചയം. അവരുടെ വിശ്വാസം. ഞങ്ങള്‍ ഗസ്സക്കാരാണ്. ഈ മണ്ണില്‍ നിന്ന് ഞങ്ങളെ പുറന്തള്ളാന്‍ ആര്‍ക്കുമാവില്ല. ഒരു ശക്തിക്കും. തലക്കുമുകളിലൂടെ മരണ വിമാനങ്ങള്‍ തീ പാറിച്ച് പറക്കുമ്പോഴും അതിന് കീഴെ നിന്ന് ഉറച്ച ശബ്ദത്തില്‍ ഇത് വിളിച്ചു പറയുന്ന കൊച്ചു കുഞ്ഞുങ്ങള്‍ താനും തന്റെ പട്ടാളവും പോയി പണി നോക്കെടോ എന്ന് നെതന്യാഹുവിനോട് കൊഞ്ഞനം കുത്തുക തന്നെയായിരുന്നു. അവരുടെ ഈ ദൃഢനിലപാടുകളുടെ കരുത്തിലാണ് ലോകത്ത് പ്രതിഷേധങ്ങളുണ്ടായത്. ഗസ്സയിലെ പ്രതിരോധക്കാറ്റ് തീര്‍ത്ത ഓളങ്ങളാണ് ലോക രാജ്യങ്ങളുടെ തെരുവുകളില്‍ പ്രതിഷേധത്തിന്റെ തിരമാലകളായി ആഞ്ഞടിച്ചത്. അമേരിക്കയെ വിചിന്തനത്തിന് പ്രേരിപ്പിച്ചത്. ബന്ദികളുടെ മോചനമാവശ്യപ്പെട്ട് സ്വന്തം രാജ്യത്ത് പോലും പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടതോടെ നെതന്യാഹുവിന് മുന്നില്‍ വഴികളില്ലാതായി.  ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പാകെ മാത്രമല്ല, സ്വന്തം ജനതയുടെ മുമ്പില്‍ തന്നെ നാണംകെട്ട ഭരണ നേതൃത്വമായി നെതന്യാഹുവും കൂട്ടരും മുദ്രകുത്തപ്പെട്ടു. ഒടുവില്‍  ബന്ദിമോചനം സാധ്യമാക്കാന്‍ ഖലീല്‍ അല്‍ഹയ്യയും ഉസാമാ ഹംദാനുമുള്‍പ്പെടെ ഹമാസ് നേതൃത്വത്തോടൊപ്പം ഒരു മേശക്ക് ചുറ്റുമിരുന്ന് കരാര്‍ എഴുതിയുണ്ടാക്കി തയ്യാറാവേണ്ടി വന്നു ഭീകരര്‍ക്ക്. 

പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനതക്കുണ്ടായ ഭൗതിക നഷ്ടങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്. നീണ്ട ഉപരോധങ്ങള്‍, ലക്ഷങ്ങളുടെ രക്തസാക്ഷിത്വം, തടവറയില്‍ തള്ളപ്പെട്ട ആയിരങ്ങള്‍, ഭൂമി കയ്യേറ്റങ്ങള്‍....ഈ രണ്ട് വര്‍ഷം കൊണ്ട് ഗസ്സയെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ മരുഭൂമിയാക്കിയിരിക്കുന്നു സയണിസ്റ്റ് ശക്തികള്‍. ബന്ദി മോചനത്തിന്റെ പേര് പറഞ്ഞ് സയണിസ്റ്റ് ഭീകരര്‍ ഗസ്സയില്‍ വര്‍ഷിച്ച ബോംബുകള്‍ക്കും മിസൈലുകള്‍ക്കും കണക്കുമില്ല. വീടുകളും ആശുപത്രികളും വിദ്യാലയങ്ങളും പള്ളികളും കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമുള്‍പ്പെടെ തകര്‍ക്കപ്പെടാത്ത ഒരു കെട്ടിടവും ഗസ്സയില്‍ ഇനി ശേഷിക്കുന്നില്ല. കിടന്നുറങ്ങാന്‍ ഒരു മേല്‍ക്കൂര പോലും അവര്‍ക്കില്ല. എന്നാല്‍ അവര്‍ മുട്ടുമടക്കിയില്ല. കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല എന്ന വാക്കുകളെ നവലോകത്തിന് മുന്നില്‍ ജീവിച്ചു കാണിച്ച ജനത. ഇനിയുള്ള രാവുകള്‍ തീ വര്‍ഷിക്കാത്ത ആകാശത്തിന് അഭിമാനത്തോട അവര്‍ കിടന്നുറങ്ങും. അതെ ഗസ്സയാണ് വിജയിച്ചത്. നെതന്യാഹു തോറ്റു മടങ്ങുകയാണ്. നാണം കെട്ട തോല്‍വി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം

uae
  •  2 hours ago
No Image

പേരാമ്പ്ര യു ഡി എഫ് - സിപിഐഎം സംഘർഷം: ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ്; സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിവീശി

Kerala
  •  2 hours ago
No Image

ഉയർന്ന വരുമാനക്കാർക്കുള്ള വ്യക്തിഗത ആദായ നികുതി; തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന്, ഒമാൻ

oman
  •  2 hours ago
No Image

ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; ഇൻസ്റ്റ​ഗ്രാം കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

Kerala
  •  3 hours ago
No Image

പുതിയ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ: 60,000 ദിർഹത്തിൽ കൂടുതലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഡിക്ലയർ ചെയ്യണം

uae
  •  3 hours ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കൽപ്പിച്ച സംഭവം: ഒൻപതുവയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് റിപ്പോർട്ട്

Kerala
  •  3 hours ago
No Image

ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

Kerala
  •  4 hours ago
No Image

ഫുട്ബോൾ ആരാധകർക്കൊപ്പം യുഎഇ; എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരം; ഒമാനെതിരെ നേടുന്ന ഓരോ ഗോളിനും 2ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് e&

uae
  •  4 hours ago
No Image

തളിപ്പറമ്പിലെ തീപിടുത്തം: 50 കോടിയുടെ നാശനഷ്ടം; തീ പടർന്നത് ട്രാൻസ്‌ഫോർമറിൽ നിന്നല്ലെന്ന് കെഎസ്ഇബി

Kerala
  •  4 hours ago