ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; 7.5 തീവ്രത, സുനാമി മുന്നറിയിപ്പ്
മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം. തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയിലാണ് വെള്ളിയാഴ്ച രാവിലെ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫിലിപ്പീന്‍സിലെ ഡാവോ ഓറിയന്റല്‍ പ്രവിശ്യയിലെ മനായ് പട്ടണത്തിന് ഏകദേശം 62 കിലോമീറ്റര്‍ തെക്കുകിഴക്കായി കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. അതേസമയം, നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മധ്യ, തെക്കന്‍ ഫിലിപ്പീന്‍സിലെ തീരപ്രദേശങ്ങളിലെ താമസക്കാര്‍ മുന്‍കരുതലായി ഉയര്‍ന്ന സ്ഥലത്തേക്കോ കൂടുതല്‍ ഉള്‍നാടുകളിലേക്കോ മാറണമെന്ന് ഫിവോള്‍ക്സ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകള്‍ പുറത്തേക്ക് ഓടുന്നതും രോഗികളും ജീവനക്കാരും പുറത്തേക്ക് ഓടുന്നതും, ചിലര്‍ മരങ്ങളില്‍ റോഡരികില്‍ ഇരിക്കുന്നതും ടാഗം സിറ്റി ദാവോ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള വീഡിയോകളില്‍ കാണാം. മിന്‍ഡാനാവോയിലെ ബുട്ടുവാന്‍ സിറ്റിയില്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് താമസക്കാര്‍ തെരുവിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിലര്‍ തറയില്‍ ഇരിക്കുന്നു, മറ്റുള്ളവര്‍ പരിഭ്രാന്തരായി ഓടുന്നു. ക്യാമറയും പരിസരവും കുലുങ്ങുന്നതും കാണാം.
WATCH: Patients, staff seen evacuating Tagum City Davao Regional Medical Center in Philippines amid magnitude 7.6 earthquake. pic.twitter.com/9uq9SjMH39
— AZ Intel (@AZ_Intel_) October 10, 2025
ഭൂകമ്പ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ അപകടകരമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹവായിയിലെ ഹോണോലുലുവിലുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു . ഫിലിപ്പീന്‍സിലെ ചില തീരങ്ങളില്‍ സാധാരണ വേലിയേറ്റത്തേക്കാള്‍ 3 മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇന്തോനേഷ്യയിലും പലാവുവിലും ചെറിയ തിരമാലകള്‍ ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു .
തീരപ്രദേശങ്ങളില്‍ നിന്ന് മാറി ഉയര്‍ന്ന സ്ഥലങ്ങളിലേക്കേ കൂടുതല്‍ ഉള്‍നാടുകളിലേക്കേ മാറാന്‍ അറിയിപ്പുണ്ട്.
a massive 7.5 magnitude earthquake struck the philippines, prompting a tsunami warning across coastal regions. authorities urge residents to stay alert.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."