അഞ്ചല്‍ മാര്‍ക്കറ്റില്‍ സാമൂഹ്യവിരുദ്ധ ശല്യം: പൊലിസ് പെട്രോളിങ് വേണമെന്നാവശ്യം
അഞ്ചല്‍: മാര്‍ക്കറ്റ് ജങ്ഷനിലെ ബസ് സ്റ്റാന്‍ഡിലും മാര്‍ക്കറ്റിനുള്ളിലും സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം.മാര്‍ക്കറ്റ് പരിസരത്ത് പൊലിസ് പെട്രോളിങ് വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വൈകുന്നേരങ്ങളിലാണ് ശല്യം രൂക്ഷമാകുന്നത്. ചന്തമുക്കിലെ ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്നും മദ്യം വാങ്ങുന്നവരില്‍ ചിലര്‍ മാര്‍ക്കറ്റ് പരിസരത്തെത്തി പരസ്യമായി മദ്യപിക്കുന്നത് വ്യാപാരികള്‍ക്കും വഴിയാത്രക്കാര്‍ക്കും തലവേദനയാവുകയാണ്. മദ്യലഹരിയില്‍ വഴിയാത്രക്കാരായ സ്ത്രീകളെയും പെണ്‍കുട്ടികളെയും അസഭ്യം പറയുന്നതും പതിവാണ്.
ഒഴിഞ്ഞുകിടക്കുന്ന പഴയ പൊലിസ് സ്‌റ്റേഷന്‍ കെട്ടിടങ്ങളും ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. കുറച്ചു നാള്‍ മുന്‍പ് ഇവിടെ നിന്നും നിരവധി പേരെ പൊലിസ് പിടികൂടിയിരുന്നു. പിന്നീട് പെട്രോളിങ് നിലച്ചു.ഇതാണ് സാമൂഹ്യവിരുദ്ധര്‍ മുതലെടുക്കുന്നത്. ഇവിടെ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനമുള്ളതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."