വിജിലന്‍സ് അന്വേഷണം ബാബുവിന്റെ വിദേശയാത്രകളിലേക്കും
കൊച്ചി: മുന്‍മന്ത്രി കെ ബാബുവിനെ വിടാതെ പിന്തുടര്ന്ന് വിജിലന്‍സ്.
അനധികൃത സ്വത്തുകേസില്‍ ബാബുവിന്റെ വീട് റെയ്ഡ് ചെയ്തും ബാങ്ക് അക്കൗണ്ട്, ലോക്കര്‍ പരിശോധന നടത്തിയും ക്രമക്കേടുകള്‍ കണ്ടെത്തിയ വിജിലന്‍സ് ഇനി ബാബു നടത്തിയ വിദേശയാത്രകളുടെ കണക്കെടുക്കും.
വിദേശയാത്രകള്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയോടെയാണോ എന്ന് വിജിലന്‍സ് പരിശോധിക്കും.
കുവൈത്തിലും സിംഗപ്പൂരുമാണ് മന്ത്രിയായിരിക്കെ ബാബു സന്ദര്‍ശനം നടത്തിയത്. യാത്രയുടെ ഉദ്ദേശം എന്തായിരുന്നു, ആരോടെല്ലാം കൂടിക്കാഴ്ച നടത്തി എന്നിവയും അന്വേഷണ പരിധിയില്‍ വരും.
നേരത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ബാബുവിന്റെ പാസ്പോര്‍ട്ട് വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഇതു കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.
ബാബുവിന്റെ ഇളയമകളുടെ ബാങ്ക് ലോക്കറില്‍ നൂറിലേറെ പവന് സ്വര്‍ണം കണ്ടെത്തിയിരുന്നു. എറണാകുളം തമ്മനത്തെ യൂണിയന് ബാങ്കിലുള്ള ലോക്കറാണ് വിജിലന്‍സ് പരിശോധിച്ചത്. മൂത്തമകളുടെ ബാങ്ക് അക്കൗണ്ടില്‍ 120 പവനോളം സ്വര്‍ണം കണ്ടെത്തിയിരുന്നു.
വീട്ടില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."