HOME
DETAILS

ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ​ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം

  
Web Desk
October 14, 2025 | 1:34 PM

education minister says headscarf ban is a serious setback for the school recommends that the student be allowed to continue her studies

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേര് പറഞ്ഞ് ക്ലാസിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കർശന നിലപാടുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് സർക്കാർ അടിയന്തരമായി ഇടപെട്ടു. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ അന്വേഷണത്തിൽ, സ്കൂൾ അധികൃതർ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തി. ശിരോവസ്ത്രം ധരിച്ചതിന്റെ പേര് പറഞ്ഞ് വിദ്യാർഥിനിയെ ക്ലാസിൽനിന്ന് പുറത്താക്കിയത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതാചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ പഠനം തുടരാൻ അനുമതി നൽകണമെന്ന് മന്ത്രി നിർദേശിച്ചു. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കി. വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പരിഹരിക്കണമെന്നും, ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് മുമ്പ് സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും നിർദേശം നൽകിയിട്ടുണ്ട്.

"മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല," മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ മരണം: ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനല്ലെന്ന് കുടുംബം; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  16 days ago
No Image

അല്‍ ബര്‍ഷയില്‍ 'സംസം' മസ്ജിദ് ഉദ്ഘാടനം ചെയ്തു; 850 പേര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാം

uae
  •  16 days ago
No Image

ലാൻഡിങ് ഗിയറിൽ തകരാർ; യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി 

Kerala
  •  16 days ago
No Image

കോഴിക്കോട് സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  16 days ago
No Image

ബിനാമി കമ്പനി ഇടപാടിൽ പി.പി ദിവ്യക്കെതിരെ തെളിവില്ലെന്ന് സർക്കാർ; വിജിലൻസ് അന്വേഷണമില്ല

Kerala
  •  16 days ago
No Image

എൽ.ഡി.എഫ് ജാഥകൾ തരംഗം സൃഷ്ടിച്ചില്ല; തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ സേവനംതേടി സി.പി.ഐ  

Kerala
  •  16 days ago
No Image

പൊതുസ്ഥലത്ത് നിസ്‌കരിച്ച വിദ്യാർഥികൾക്കെതിരായ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി 

National
  •  17 days ago
No Image

തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ സി.എ.എ നടപ്പാക്കാൻ കേന്ദ്രം; ഉന്നതാധികാര സമിതി രൂപീകരിച്ചു

National
  •  17 days ago
No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  17 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  17 days ago