HOME
DETAILS

മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനായി; വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

  
Web Desk
October 15 2025 | 05:10 AM

Cristiano Ronaldo achieved a historical record in football

2026 ഫിഫ ലോകകപ്പ് ക്വാളിഫയറിലെ ക്വാളിഫയറിലെ ആവേശകരമായ പോർച്ചുഗൽ-ഹംഗറി മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മത്സരത്തിൽ പോർച്ചുഗലിനായി ഇരട്ട ഗോൾ നേടി മിന്നും പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മത്സരത്തിൽ ആദ്യ പകുതിയിൽ ആയിരുന്നു റൊണാൾഡോയുടെ രണ്ടു ഗോളുകളും പിറന്നത്. 

ഇതോടെ തന്റെ കരിയറിലെ മറ്റൊരു പുതിയ നാഴികൾക്കല്ലും റൊണാൾഡോ പിന്നിട്ടു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ആണ് റൊണാൾഡോ സ്വന്തമാക്കിയത്. വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങളിൽ പോർച്ചുഗലിനായി 41 ഗോളുകളാണ് റൊണാൾഡോ ഇതുവരെ അടിച്ചുകൂട്ടിയത്. 39 ഗോളുകൾ നേടിയ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസിനെ മറികടന്നു കൊണ്ടാണ് റൊണാൾഡോയുടെ കുതിപ്പ്. 39 ഗോളുകൾ ആയിരുന്നു താരം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേടിയത്. 36 ഗോളുകൾ നേടിയ അർജന്റീന ഇതിഹാസം ലയണൽ മെസിയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 

മത്സരത്തിൽ ഹംഗറിയായിരുന്നു ആദ്യം ലീഡ് നേടിയത്. എട്ടാം മിനിറ്റിൽ ആറ്റില സലായിലൂടെയാണ് ഹംഗറി ഗോൾ നേടിയത്. എന്നാൽ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ കരുത്തിൽ  ആദ്യപകുതി പോർച്ചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ സമനില ഗോളിനായി ഹംഗറി മികച്ച നീക്കങ്ങൾ നടത്തി. പോർച്ചുഗൽ വിജയത്തിലേക്ക് നീങ്ങുന്ന സമയത്തായിരുന്നു ഇഞ്ചുറി ടൈമിൽ ഹംഗറിക്ക് വേണ്ടി ഡൊമിനിക് സോബോസ്ലായ്. 

മത്സരത്തിൽ ബോൾ പൊസഷനിൽ പോർച്ചുഗൽ ആണ് മുന്നിട്ടുനിന്നത്. എന്നാൽ ഷോട്ടുകളുടെ എണ്ണത്തിൽ ഇരു ടീമുകളും തമ്മിൽ നേരിയ വ്യത്യാസമാണ് ഉണ്ടായിരുന്നത്. പോർച്ചുഗൽ 20 ഷോട്ടുകളിൽ നിന്നും 8 ഷോട്ടുകൾ എതിർ പോസ്റ്റിലേക്ക് ഉന്നം വെച്ചപ്പോൾ മറുഭാഗത്ത് ഹംഗറി 17 ഷോട്ടുകളിൽ നിന്നും 7 ഷോട്ടുകളും ലക്ഷ്യത്തിലേക്ക് പായിച്ചു.

നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. നാലു മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഒരു സമനിലയും അടക്കം 10 പോയിന്റ് ആണ് പോർച്ചുഗലിന്റെ കൈവശമുള്ളത്. ഇത്രതന്നെ മത്സരങ്ങളിൽ നിന്നും ഓരോ വീതം വിജയവും തോൽവിയും രണ്ട് സമനിലയുമായി അഞ്ചു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഹംഗറി.

The thrilling Portugal-Hungary match in the 2026 FIFA World Cup qualifiers ended in a draw. Both teams shared the points with two goals each in the match. Captain Cristiano Ronaldo was the man to score a brace for Portugal in the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്

Kerala
  •  3 hours ago
No Image

ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി

Kerala
  •  4 hours ago
No Image

കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു

Kerala
  •  4 hours ago
No Image

ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി

Football
  •  4 hours ago
No Image

ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ നിര്യാതനായി

bahrain
  •  4 hours ago
No Image

കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം

Kerala
  •  5 hours ago
No Image

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

bahrain
  •  5 hours ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്

National
  •  5 hours ago
No Image

UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍

uae
  •  5 hours ago
No Image

അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ

Football
  •  5 hours ago