HOME
DETAILS

ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി

  
Web Desk
October 15 2025 | 05:10 AM

hijab controversy no one can deny constitutional rights says minister

കൊച്ചി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ നിലപാടിലുറച്ച് വിദ്യാബ്യാസ മന്ത്രി. ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നും മന്ത്രി ആവര്‍ത്തിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം. 

സംഭവത്തില്‍ ഒരു കടുത്ത നടപടിയിലേക്കും കടന്നിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദിയത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.  ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോള്‍ അതന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ ചുമത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനില്ലേ. അതു മാത്രമേ ചെയ്യൂ. ശാന്തമായ നിലക്ക് പോകുന്ന കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചെറിയ പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടും. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല എന്നത് തന്നെയാണ് സര്‍ക്കാറിന്റെ നിലപാട്. ഭരണഘടന അനുവദിക്കുന്ന എല്ലാ അവകാശങ്ങളും വിദ്യാര്‍ഥികള്‍ക്കുണ്ട്. അത് അനുവദിക്കേണ്ടതുണ്ട്. സ്‌കൂളിന്റെ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി നല്‍കുന്ന മുറക്ക് കാര്യങ്ങള്‍ നീക്കും. പ്രശ്‌നം അവിടെ തന്നെ പരിഹരിക്കുകയാണെങ്കില്‍ അതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. 

സ്‌കൂള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിഷയത്തില്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

'വിദ്യാര്‍ഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മതാചാര സ്വാതന്ത്ര്യത്തില്‍ വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിക്കും ഇനി ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല..'മന്ത്രി പറഞ്ഞു.

'കുട്ടിയോ രക്ഷിതാവോ വേണ്ടെന്ന് പറയുന്നത് വരെ കുട്ടിക്ക് ശിരോവസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതരോട്ആവശ്യപ്പെട്ടിട്ടണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വിദ്യാര്‍ഥിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ വിഷമങ്ങള്‍ പരിഹരിച്ച് ഇന്ന് 11 മണിക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 

ഹിജാബ് വിവാദം ഉണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ രണ്ട് ദിവസത്തിന് ശേഷം ഇന്ന് തുറന്നിട്ടുണ്ട്.  വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്‌കൂള്‍ അടച്ചത്. എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിലെത്തില്ലെന്നാണ് വിവരം. സ്‌കൂള്‍ പരിസരത്ത് കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം വിഷയത്തില്‍ ഇന്നലെ എംപിയുടെ നേതൃത്വത്തില്‍ സമവായത്തിലെത്തിയെന്ന റിപ്പോര്‍ട്ട് പി.ടി.എ പ്രസിഡന്റ് തള്ളി. പി.ടി.എയുമായോ മാനേജ്മെന്റുമായോ എം.പി സംസാരിച്ചിട്ടില്ല. രക്ഷിതാക്കളോട് മാത്രമായിരിക്കും സംസാരിച്ചിട്ടുണ്ടാവുകയെന്നും പി.ടി.എ പ്രസിഡന്റ് പറഞ്ഞു. 

esponding to the hijab controversy, the minister asserted that no one has the right to deny constitutional rights, whether big or small, guaranteed by the constitution.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാന്‍ വരണ്ട'; സജി ചെറിയാനെതിരെ ജി.സുധാകരന്‍

Kerala
  •  2 hours ago
No Image

ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 hours ago
No Image

അവസാനിക്കാത്ത ക്രൂരത; ഗസ്സയിലേക്കുള്ള സഹായം നിയന്ത്രിക്കുമെന്ന് ഇസ്‌റാഈല്‍, ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു,  നാല് മൃതദേഹം കൂടി വിട്ടുനല്‍കി ഹമാസ്

International
  •  2 hours ago
No Image

ബുംറയും സിറാജുമല്ല! ഇന്ത്യയുടെ 'സ്ട്രൈക്ക് ബൗളർ' അവനാണ്: ഗിൽ

Cricket
  •  2 hours ago
No Image

കെനിയ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി

Kerala
  •  3 hours ago
No Image

മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനായി; വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

Football
  •  3 hours ago
No Image

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്

Kerala
  •  3 hours ago
No Image

കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു

Kerala
  •  4 hours ago
No Image

ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി

Football
  •  4 hours ago
No Image

ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ നിര്യാതനായി

bahrain
  •  4 hours ago