വ്യാജ പാസ്പോര്‍ട്ട് നല്‍കിയത് ഇന്ത്യന്‍ ഏജന്‍സികളാണെന്ന് ഛോട്ട രാജന്
ന്യൂഡല്‍ഹി: തനിക്ക് വ്യാജ പാസ്പോര്‍ട്ട് നല്‍കിയത് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണെന്നും മുംബൈ സ്ഫോടന പരമ്പരയ്ക്കുശേഷം ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയായാണ് താനെന്നും പിടിയിലായ അധോലോക തലവന്‍ ഛോട്ട രാജന് കോടതിയില്‍ പറഞ്ഞു. 2000ല്‍ ബാങ്കോക്കില്‍വച്ച് ദാവൂദ് ഇബ്രാഹിമിന്റെ അനുയായികള്‍ തന്നെ വധിക്കാന്‍ ശ്രമിച്ചപ്പോശാണ് മോഹന്‍കുമാര്‍ എന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ട് നല്‍കിയത്.
കേസ് പരിഗണിക്കവെ പ്രത്യേക ജഡ്ജി വിനോദ് കുമാറിനു മുമ്പാകെയാണ് തിഹാർ ജയിലിൽ നിന്നും വിഡിയോ കോൺഫറൻസിങ്ങിലൂടെ രാജന് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
2000ല്‍ ബാങ്കോക്കില്‍വച്ച് ദാവൂദ് ഇബ്രാഹിമിന്റെ അനുയായികള്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും 1993 മുംബൈ സ്ഫോടനത്തിനു പിന്നിലുള്ളവരെക്കുറിച്ച് വിവരം നല്കി ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ സഹായം ചെയ്തിരുന്നെന്നും പ്രത്യേക കോടതിക്കു മുമ്പാകെ ഛോട്ട രാജന് പറഞ്ഞു.
തീവ്രവാദികള്‍ക്കെതിരേ താന്‍ പോരാട്ടം നടത്തിയിരുന്നു. എന്നാല്‍, ഇതിനായി തന്നെ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നും ഛോട്ടാ രാജന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."