അവന് റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ പിഎസ്ജി പീറ്റർ ലൂസിൻ. ഫുട്ബോളിലെ നിലവിലെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ എംബാപ്പെക്ക് റൊണാൾഡോയുടെ ലെവലിൽ എത്താൻ സാധിക്കുമെന്നും എന്നാൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയുടെ ലെവലിൽ എത്താൻ വളരെ പ്രയാസമാണെന്നുമാണ് മുൻ പിഎസ്ജി താരം പറഞ്ഞത്.
''റൊണാൾഡോ എന്റെ പ്രിയപ്പെട്ട താരമാണ്. അദ്ദേഹം ഒരു ചരിത്ര താരമാണ്. അദ്ദേഹത്തിന്റെ പ്രകടനം കണക്കിലെടുക്കുമ്പോൾ എംബാപ്പെ റൊണാൾഡോയുമായി അൽപ്പം സാമ്യമുള്ളവനായി ഞാൻ കാണുന്നു. അവന്റെ വേഗത, ഔട്ട്‌പുട്ട്. ശക്തി, ഗുണമേന്മ എന്നിവ മികച്ചതാണ്. ഒരു എതിരാളിയെന്ന നിലയിൽ ഞാൻ അത് ആസ്വദിക്കുകയും ചെയ്തിരുന്നു. എന്നാൽ എംബാപ്പെക്ക് റൊണാൾഡോ നസാരിയോയുടെ പ്രകടനങ്ങളുടെ അടുത്തെത്താൻ കഴിയില്ല'' മുൻ പിഎസ്ജി താരം എംഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റയൽ മാഡ്രിഡിനായി അരങ്ങേറ്റ സീസണിൽ തന്നെ മിന്നും പ്രകടനമാണ് എംബാപ്പെ നടത്തിയത്. റൊണാൾഡോയുടെ ഗോൾ സ്കോറിങ്ങിന്റെ റെക്കോർഡും എംബാപ്പെ തകർത്തിരുന്നു. റൊണാൾഡോ തന്റെ അരങ്ങേറ്റ സീസണിൽ 33 ഗോളുകളായിരുന്നു നേടിയിരുന്നത്. 2009 സീസണിലാണ് റൊണാൾഡോ ഈ റെക്കോർഡ് ഗോൾ സ്കോറിന് നടത്തിയത്. റയലിനായി അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ഇവാൻ സമോറാനോയുടെ റെക്കോർഡും ഫ്രഞ്ച് താരം തകർത്തിരുന്നു. 1992-93 സീസണിൽ 37 ഗോളുകൾക്കായിരുന്നു താരം അടിച്ചുകൂട്ടിയത്.
അടുത്തിടെ ഫ്രാൻസിനൊപ്പവും എംബാപ്പെ മിന്നും നേട്ടം കൈവരിച്ചിരുന്നു. യുവേഫ നേഷൻസ് ലീഗിലെ ലൂസേഴ്‌സ് ഫൈനൽ പോരാട്ടത്തിൽ ജർമനിക്കെതിരെ ഗോൾ നേടിയതോടെ ഫ്രാൻസ് ദേശിയ ടീമിനായി 50 ഗോളുകൾ പൂർത്തിയാക്കാനും എംബാപ്പെക്ക് സാധിച്ചു. ഇതോടെ ഫ്രാൻസിനായി ഏറ്റവും വേഗത്തിൽ 50 ഗോളുകൾ സ്വന്തമാക്കുന്ന താരമായി മാറാനും എംബാപ്പെക്ക് സാധിച്ചു. 90 മത്സരങ്ങളിൽ നിന്നുമാണ് എംബാപ്പെ 50 ഗോളുകൾ സ്വന്തമാക്കിയത്. ഇതിഹാസ താരം തിയറി ഹെൻറിയെ മറികടന്നാണ് എംബാപ്പ ഈ റെക്കോർഡ് കൈവരിച്ചത്. 113 മത്സരങ്ങളിൽ നിന്നാണ് ഹെൻറി 50 ഗോളുകൾ സ്വന്തമാക്കിയിരുന്നത്.
Former PSG player Peter Lucien has spoken about the performances of Real Madrid's French superstar Kylian Mbappe. The former PSG player said that considering his current performances in football, Mbappe can reach the level of Ronaldo, but it will be very difficult to reach the level of Brazilian legend Ronaldo Nazario.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."