HOME
DETAILS

ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

  
Web Desk
October 18, 2025 | 2:04 PM

fire accident reported at dhaka international airport bangladesh

ധാക്ക: ബംഗ്ലാദേശിലെ ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം. കാര്‍ഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 

ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെ ഗേറ്റ് നമ്പര്‍ 8ല്‍ നിന്നുമാണ് ആദ്യം പുക ഉയര്‍ന്നത്. പീന്നീട് അത് പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 28 ഫയര്‍ യൂണിറ്റുകളാണ് ഇതിനായി സ്ഥലത്തെത്തിയത്. 

ഫയര്‍ ഫോഴ്‌സിന് പുറമെ വിവിധ സൈനിക വിഭാഗങ്ങളുടെ കൂടി നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപകടത്തിന് പിന്നാലെ പ്രദേശമാകെ കറുത്ത പുകച്ചുരുള്‍ വ്യാപിച്ചിട്ടുണ്ട്. 

ഇറക്കുമതി ചെയ്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന കാര്‍ഗോ വില്ലേജില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഡി മസൂദുല്‍ ഹസന്‍ മസൂദ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. അടിയന്തര നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

A major fire broke out in the cargo section of Dhaka International Airport in Bangladesh, leading to the temporary suspension of flight services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  7 days ago
No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  7 days ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  7 days ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  7 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  7 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  7 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  7 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  7 days ago