HOME
DETAILS

താൽക്കാലികമെങ്കിലും സർക്കാർ ജോലി നേടാം; കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളറിയാം; പരീക്ഷയില്ല

  
October 19, 2025 | 1:14 PM

temporary government job in kerala without psc exam apply now

1. എഡിറ്റോറിൽ അസിസ്റ്റന്റ്

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ എഡിഷനിലേക്ക് എഡിറ്റോറിൽ അസിസ്റ്റന്റ് തസ്തികയിൽ (1 ഒഴിവ്) നിയമിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയത്തിൽ ഫസ്റ്റ് ക്ലാസ് / സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, രണ്ടുവർഷം എഡിറ്റോറിയൽ/അക്കാദമിക്/റിസർച്ച് മേഖലയിൽ പ്രവൃത്തിപരിചയം, ഓൺലൈൻ / പ്രിന്റ് മേഖലയിൽ പ്രസിദ്ധീകരണം എന്നിവ അഭികാമ്യം. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും വിവർത്തനം ചെയ്യാനുള്ള നൈപുണ്യം. പ്രായപരിധി 21-36 വയസ്.

വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻ, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡിപിഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 വിലാസത്തിൽ തപാൽ ആയോ [email protected] ൽ ഇ-മെയിലായോ അയയ്ക്കണം. അവസാന തീയതി ഒക്ടോബർ 30.

2. പ്രോജക്ട് കോ-ഓർഡിനേറ്റർ

നാഷണൽ ആയുഷ് മിഷൻ കേരള, വയനാട്/കണ്ണൂർ ജില്ലകളിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ (സ്വസ്ഥവൃത്തം) തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പുതുക്കിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, ഫോൺ: 0471 2474550.

3. അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ (ടിപിഎൽസി) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 22. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.in/ www.tplc.gecbh.ac.i  സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9995527866, 7736136161.

4. കോർഡിനേറ്റർ

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് റിസർച്ച് പാർക്കിലേക്ക് പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോർഡിനേറ്റർമാരെയും പ്രോജക്ട് അസിസ്റ്റന്റിനെയും തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 21. വിശദവിവരങ്ങൾക്ക്: www.trest.park.

5. പ്രോഗ്രാം മാനേജർ

നാഷണൽ ആയുഷ് മിഷൻ കേരള, കോഴിക്കോട്, വയനാട് ജില്ലകളിലെ ചുമതലയുള്ള ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. വിശദ വിവരങ്ങൾക്ക്: www.nam.kerala.gov.in,  0471-2474550.

 

temporary government job in kerala without psc exam apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  6 hours ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  6 hours ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  6 hours ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  6 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  7 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  7 hours ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  7 hours ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  7 hours ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  8 hours ago