HOME
DETAILS

വിഎച്ച്എസ്ഇ ഡിപ്പാർട്ട്മെന്റിൽ ഡയറക്ടർ; ലക്ഷങ്ങളാണ് ശമ്പളം; അപേക്ഷ നവംബർ 19 വരെ

  
October 19, 2025 | 12:56 PM

deputy director recruitment under kerala vocational higher secondary education department

കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. കേരള പി.എസ്.സി മുഖേന നടത്തുന്ന സ്ഥിര നിയമനമാണിത്. കേരളത്തിൽ സ്ഥിര സർക്കാർ ജോലി ആഗ്രഹിക്കുന്നവർ പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

തസ്തിക ഡെപ്യൂട്ടി ഡയറക്ടർ
കാറ്റഗറി നമ്പർ 377/2025
ഒഴിവുകൾ  01
അവസാന തീയതി നവംബർ 19
വെബ്‌സൈറ്റ് https://thulasi.psc.kerala.gov.in

 

തസ്തികയും ഒഴിവുകളും

കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൽ (VHSE) ഡെപ്യൂട്ടി ഡയറക്ടർ. ആകെ ഒഴിവുകൾ 01.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 77200 രൂപമുതൽ 1,40,500 രൂപവരെയാണ് ശമ്പളം ലഭിക്കുക. 

പ്രായപരിധി

45 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1975നും 01.01.1983നും ഇടയിൽ ജനിച്ചവരായിരിക്കണം. 

യോ​ഗ്യത

കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്നും അമ്പത് (50) ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി ഏതെങ്കിലും വിഷയത്തിൽ പ്രൊഫഷണൽ അല്ലെങ്കിൽ ടെക്നിക്കലിൽ നേടിയ മാസ്റ്റേഴ്സ് ബിരുദം അഥവാ തത്തുല്യ യോഗ്യത.

ഏറ്റവും കുറഞ്ഞത് 20 വർഷത്തെ ഗവണ്മെന്റ് സർവീസ് ഉണ്ടായിരിക്കണം.ഈ കാലയളവിൽ ഏറ്റവും കുറഞ്ഞത് 5 വർഷക്കാലമെങ്കിലും കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിൽ കുറയാതെയുള്ള അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/              

വിജ്ഞാപനം:  CLICK

Deputy Director job at Kerala Vocational Higher Secondary Education Department. 1 vacancy. apply online via the Kerala PSC website before november 19.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യക്ക് അവിഹിത ബന്ധം; തന്ത്രപരമായി കൊണ്ടുവന്ന് ക്രൂരമായ കൊലപാതകം, കാണാതായെന്ന് പരാതിയും നൽകി

crime
  •  10 hours ago
No Image

നവംബർ 1 മുതൽ ദുബൈയിലെ ഡെലിവറി റൈഡർമാർ ഹൈ-സ്പീഡ് ലെയ്‌നുകൾ ഉപയോഗിക്കുന്നതിന് വിലക്ക്; പുതിയ നിയമവുമായി ആർടിഎ

uae
  •  10 hours ago
No Image

മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും

uae
  •  11 hours ago
No Image

അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു

Kerala
  •  11 hours ago
No Image

മാങ്കുളത്ത് കൊടുംവളവിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്

Kerala
  •  11 hours ago
No Image

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 62-കാരനായ പിതാവ് അറസ്റ്റിൽ

crime
  •  11 hours ago
No Image

കടലിലേക്ക് അപകടകരമാംവിധം താഴ്ന്ന് എയർ അറേബ്യ വിമാനം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

uae
  •  12 hours ago
No Image

പ്രസവാനന്തരം യുവതി മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് കുടുംബം, നിഷേധിച്ച് ആശുപത്രി അധികൃതര്‍

Kerala
  •  12 hours ago
No Image

പെര്‍ത്തിൽ ഇന്ത്യക്ക് പാളി; ഒന്നാം ഏകദിനത്തിൽ ഓസീസിന് 7 വിക്കറ്റ് ജയം

Cricket
  •  12 hours ago
No Image

പെണ്‍കുട്ടികളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ അനുവദിക്കരുത്, അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം: വിവാദ പരാമര്‍ശവുമായി പ്രഗ്യസിങ് താക്കൂര്‍

National
  •  12 hours ago

No Image

വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവം: നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് എ.ബി.വി.പി, ആരോപണം പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്ന് 

National
  •  14 hours ago
No Image

തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു

Kerala
  •  14 hours ago
No Image

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ

Kerala
  •  14 hours ago
No Image

യാത്രക്കാരുടെ ആരോ​ഗ്യം വച്ച് കളിക്കരുത്: ട്രെയിനിൽ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു; കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി

National
  •  15 hours ago