HOME
DETAILS
MAL
കുഫോസിന്റെ പ്രായോഗിക പരിശീലനം ഇന്ന് അവസാനിക്കും
backup
September 08 2016 | 18:09 PM
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) ആഭിമുഖ്യത്തില്‍ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് 'മത്സ്യചെമ്മീന്‍ രോഗങ്ങളുടെ നിര്‍ണയവും നിരീക്ഷണവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രായോഗിക പരിശീലനം ഇന്ന് അവസാനിക്കും.
ഓഗസ്റ്റ് 29 മുതല്‍ ആരംഭിച്ച പരിശീലനത്തില്‍ രണ്ട് ബാച്ചുകളിലായി 20 ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. വിവിധതരം മത്സ്യചെമ്മീന്‍ രോഗങ്ങളെ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാനും സാംപിളുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് ലാബുകളില്‍ എത്തിക്കാനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.
നാഷനല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ധനസഹായത്തോടെ നാഷനല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്ക് റിസോഴ്‌സസിന്റെ നേതൃത്വത്തില്‍ കുഫോസില്‍ നടത്തിവരുന്ന ദേശീയ ജലജീവി രോഗനിരീക്ഷണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."