ചികിത്സാസഹായം അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തൃശ്ശൂര്‍ എടതിരിഞ്ഞി കൊച്ചിപറമ്പത്ത് വീട്ടില്‍ ലാലിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ നല്‍കും.
കാന്‍സര്‍ ബാധിച്ച വര്‍ക്കല മണമ്പൂര്‍ കിഴക്കതില്‍ വീട്ടില്‍ രാധാകൃഷ്ണന് ഒരു ലക്ഷം രൂപ നല്‍കും. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കളമശ്ശേരി വടകോട് കാരിപറമ്പില്‍ ആഞ്ഞിക്കാത്ത് എ.എ അഷ്‌റഫിന് ഒന്നര ലക്ഷം രൂപ നല്‍കും.
ആലുവ കണ്ടത്തറ വെളളാക്കുടി വീട്ടില്‍ വി.വി അബൂബക്കറിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ നല്‍കും. കാന്‍സര്‍ ബാധിച്ച തലശ്ശേരി പട്ടാനൂര്‍ ആയിപ്പുഴയില്‍ ജമീല കീത്തടത്തിന് ഒരു ലക്ഷം രൂപ നല്‍കും. വൃക്ക- ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച കണ്ണൂര്‍ ഇരിണാവ് മടക്കര അവറാന്‍ ഹൗസില്‍ നവാസിന് ഒരു ലക്ഷം രൂപ നല്‍കും. ദേഹത്ത് തെങ്ങുവീണ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ കാട്ടാമ്പളളി കോട്ടക്കുന്ന് സൗഹൃദ ഭവനില്‍ ശ്രീരാഗിന് രണ്ടണ്ടു ലക്ഷം രൂപ നല്‍കും.
വൃക്കരോഗം ബാധിച്ച പത്തനംതിട്ട മല്ലപ്പളളി പെരുമ്പെട്ടി ശകുന്തളാ ഭവനില്‍ സജികുമാറിന് മൂന്നു ലക്ഷം രൂപ നല്‍കും. ബോണ്‍ ട്യൂമര്‍ ബാധിച്ച പത്തനംതിട്ട കോന്നി വലിയകാലായില്‍ മുഹമ്മദ് അന്‍സാറിന് ഒരു ലക്ഷം രൂപ നല്‍കും. കൊല്ലം പുനലൂര്‍ ആയിരനെല്ലൂര്‍ സൗമ്യ ഭവനില്‍ മധുസൂദനന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.
24,209 പേര്‍ക്ക്
ധനസഹായം:
മന്ത്രി
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 24,209 പേര്‍ക്ക് വിവിധ പദ്ധതികളിലായി ധനസഹായം അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
മുടങ്ങിക്കിടന്ന ആശ്വാസകിരണം അടക്കമുള്ള പദ്ധതികളിലെ സഹായവിതരണം പുനഃസ്ഥാപിച്ചു.
ആശ്വാസകിരണം പദ്ധതിയില്‍ പുതുതായി 23,416 പേര്‍ക്കും ഡയാലിസിസ് ചെയ്യുന്ന 527 പേര്‍ക്കും കിഡ്‌നി, ലിവര്‍ റീപ്ലാന്റേഷന്‍ ചെയ്ത 130 പേര്‍ക്കും, ഹീമോഫീലിയ രോഗികളായ 71 പേര്‍ക്കും, അരിവാള്‍ രോഗബാധിതരായ 44 പേര്‍ക്കും, അവിവാഹിത അമ്മമാരായ 21 പേര്‍ക്കുമാണ് പുതുതായി സഹായം അനുവദിച്ചത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നല്‍കുന്ന സ്‌നേഹസാന്ത്വനം പദ്ധതിയില്‍ ധനസഹായത്തോടൊപ്പം പ്രത്യേക അലവന്‍സായി 1,000 രൂപ കൂടി നല്‍കിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."