HOME
DETAILS

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

  
Web Desk
October 21, 2025 | 3:23 PM

khamenei questions us authority on iran nuclear facilities as satellite images reveal taleghan-2 rebuild

തെഹ്റാൻ: തങ്ങളുടെ പഴയ ആണവായുധ പരീക്ഷണകേന്ദ്രമായ തലേഗാൻ-2 സൈറ്റ് ഇറാൻ വീണ്ടും നിർമിക്കുന്നതായി റിപ്പോർട്ടുകൾ. പുതിയതായി പുറത്തുവന്ന ഉപഗ്രഹചിത്രങ്ങളാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾക്ക് കരുത്ത് പകരുന്നത്. തെഹ്റാന് അടുത്തുള്ള പാർചിൻ സൈനിക കേന്ദ്രത്തിനുള്ളിലാണ് ഇത് നടക്കുന്നത്. 2024 ഒക്ടോബറിൽ ഇസ്റാഈലിന്റെ വ്യോമാക്രമണത്തിൽ ഈ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ 2025 മേയ് മാസത്തോടെ ഇറാൻ ഇതിന്റെ നിർമാണം വീണ്ടും ആരംഭിച്ചിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി എന്ന സ്ഥാപനം വിശകലനം ചെയ്ത ചിത്രങ്ങൾ പ്രകാരം, മേയ് അവസാനത്തോടെ തകർന്ന കെട്ടിടം താൽക്കാലികമായി കറുത്ത മറ കൊണ്ട് മൂടിയിരുന്നു. ജൂണോടെ തറയും അടിത്തറയും തയ്യാറാക്കി. 2025 ഓഗസ്റ്റ് 30-ന് ഏകദേശം 45 മുതൽ 17 മീറ്റർ വരെ വലുപ്പമുള്ള പുതിയ കമാനാകൃതിയിലുള്ള മേൽക്കൂരയുള്ള കെട്ടിടം നിർമിച്ചെന്നാണ് സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്.

രണ്ട് വശങ്ങളിലായി 20 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള രണ്ട് ചെറിയ കെട്ടിടങ്ങൾ കൂടി നിർമിച്ചു. സെപ്റ്റംബർ അവസാനത്തോടെ മൂന്നാമത്തെ കമാനാകൃതി കെട്ടിടവും ചേർത്തു. വിദഗ്ധർ പറയുന്നത്, ഈ രൂപകൽപ്പന സ്ഫോടന ലഘൂകരണത്തിനുള്ളതാണെന്നും, ഭാവി വ്യോമാക്രമണങ്ങളിൽ നിന്ന് സൈറ്റിനെ സംരക്ഷിക്കാനുള്ള ബങ്കറിനുള്ളതാണെന്നുമാണ്.

തലേഗാൻ-1 ന് സമീപമുള്ള റോഡിൽ 200 മീറ്റർ അകലെയുള്ള സപ്പോർട്ടിം​ഗ് സൈറ്റിന്റെ നിർമാണവും കണ്ടെത്തി. ഈ പ്രവർത്തനങ്ങളുടെ കൃത്യമായ ലക്ഷ്യം ഇനിയും വ്യക്തമല്ല. എന്നാൽ ഇത് 2004-ന് മുമ്പുള്ള ഇറാന്റെ ആണവായുധ പദ്ധതിയായ 'അമദ്' പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമാണ്.

എന്താണ് തലേഗാൻ-2?

തെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ കിഴക്കുള്ള പാർചിൻ സൈനിക കേന്ദ്രം ഇറാന്റെ ആണവ, മിസൈൽ പരീക്ഷണങ്ങളുമായി ദീർഘകാലം ബന്ധനുള്ള മേഖലയാണ്. 2016-ൽ അന്താരാഷ്ട്ര ആണവ ഏജൻസി (ഐഎഇഎ) തലേഗാൻ-1-ൽ യുറേനിയം അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇത് രഹസ്യ ആണവ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് കാരണമായിരുന്നു. 

സയണിസ്റ്റ് അധിനിവേശ സേനയുടെ ആക്രമണത്തിന് മുമ്പ്, തലേഗാൻ-2-യിൽ മൾട്ടിപോയിന്റ് ഇനീഷ്യേഷൻ സിസ്റ്റങ്ങൾ പരീക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് യുറേനിയം കോറിനെ സംയോജിപ്പിക്കാനും ന്യൂക്ലിയർ പ്രതികരണം ആരംഭിക്കാനുമുള്ള സ്ഫോടക സംവിധാനങ്ങളാണ്. 2018-ൽ ഇസ്റാഈൽ കൈക്കലാക്കിയ രേഖകൾ പ്രകാരം ഇത് ഇറാന്റെ ആദ്യകാല ആണവായുധ ഡിസൈനിന്റെ ഭാഗമാണെന്നാണ് വ്യക്തമാകുന്നത്.

എന്നിരുന്നാലും, 2024 നവംബറിൽ ഐഎഇഎ തലേഗാൻ-2-യെ ആണവ കേന്ദ്രമായി തരംതിരിച്ചിട്ടില്ലെന്ന് ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു. "അവിടെ ആണവ വസ്തുക്കളുടെ സാന്നിധ്യം തെളിയിക്കുന്ന വിവരം നമ്മൾക്കില്ല," അദ്ദേഹം വ്യക്തമാക്കി. ഇസ്റാഈലിന് വിവരങ്ങൾ ഉണ്ടാകാമെങ്കിലും ഏജൻസിയുടെ പക്കൽ അത് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർച്ചിൻ രാസായുധ നിർമാണം, ലേസർ സമ്പുഷ്ടീകരണം, ഉയർന്ന സ്ഫോടക പരീക്ഷണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട സൈറ്റാണ്. ഉത്തരകൊറിയൻ സാങ്കേതികത ഉപയോഗിച്ച് ഇവിടെ മിസൈൽ നിർമാണവും നടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 മേയിലെ സ്ഫോടനവും 2025 ജൂണിലെ ഇസ്റാഈൽ ആക്രമണവും ഉൾപ്പെടെ നിരവധി അപകടങ്ങളും ആക്രമണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.

2024 അവസാനത്തിലും 2025 മധ്യത്തിലും ഇറാന്റെ സൈനിക സൈറ്റുകൾക്കെതിരെ സയണിസ്റ്റ് അധിനിവേശ സൈന്യം നടത്തിയ ആക്രമണങ്ങളിൽ പാർച്ചിൻ, ഖോജിർ തുടങ്ങിയ സ്ഥലങ്ങളിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് ഇറാന്റെ ആണവ സൈറ്റുകൾ കൂടുതൽ ശക്തിപ്പെടുത്താൻ തെഹ്റാനെ പ്രേരിപ്പിച്ചിരിക്കാമെന്ന് വിദഗ്ധർ പറയുന്നു.

2015-ലെ ആണവകരാർ (ജെസിപിഒഎ) മുതൽ ഐഎഇഎ നിരീക്ഷണം വരെ നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തലേഗാൻ-2-യുടെ പുനർനിർമാണം. ആണവായുധ ബന്ധമുണ്ടായിരുന്നിട്ടും പരിശോധകർക്ക് പ്രവേശനം നിഷേധിച്ചത് മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യം ആണെന്ന് മുൻ ഐഎഇഎ ഉദ്യോഗസ്ഥൻ ഒല്ലി ഹൈനോനെൻ പറഞ്ഞു.

ഇതിനിടെ, അമേരിക്കയ്ക്ക് ഇറാന്റെ ആണവ അഭിലാഷങ്ങളിൽ ഇടപെടാനുള്ള അധികാരമില്ലെന്ന് വ്യക്തമാക്കി ഇറാൻ പരമോന്നത നേതാവ് അലി ഖമേനി രം​ഗത്തെത്തി.

"ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം? ഈ ഇടപെടലുകൾ തെറ്റാണ്." ഖമേനി വ്യക്തമാക്കി.

"ട്രംപ് കരാറുകാരനാണെന്ന് പറയുന്നു, പക്ഷേ ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും സാധ്യമാക്കുന്നത് കരാറല്ല, അടിച്ചമർത്തലാണ്. ഇറാൻ അതിന് വഴങ്ങില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

iran's supreme leader ayatollah ali khamenei slammed us interference, stating "what does it have to do with america whether iran has nuclear facilities or not? these interventions are inappropriate, wrong and coercive," rejecting trump's claims of destroyed sites and new talks. simultaneously, satellite images from the institute for science and international security show iran resuming construction at the taleghan-2 site in parchins military complex—a former amad plan nuclear weapons test area—destroyed in 2024 israeli strikes but rebuilt with arched structures by september 2025, raising alarms over potential weapons revival.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'

uae
  •  3 hours ago
No Image

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല 

Kerala
  •  4 hours ago
No Image

തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  4 hours ago
No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  4 hours ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  4 hours ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  5 hours ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  5 hours ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  5 hours ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 hours ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  5 hours ago