HOME
DETAILS

കെൽട്രോണിൽ കരാർ ജോലി; ഐ.ടി.ഐ, ഡിപ്ലോമ, ഡി​​ഗ്രി യോ​ഗ്യതുള്ളവർക്ക് അവസരം; അപേക്ഷ നവംബർ 02 വരെ

  
October 21, 2025 | 3:42 PM

temporary job recruitment under kerala government keltron qualification iti diploma degree apply before november 02

കേരള സർക്കാരിന് കീഴിലുള്ള കെൽട്രോണിൽ ജോലി നേടാൻ അവസരം. എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 05 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർ കെൽട്രോൺ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: നവംബർ 02

തസ്തികയും ഒഴിവുകളും

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) ൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഓപ്പറേറ്റർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 05. 

എഞ്ചിനീയർ = 03
ടെക്‌നിക്കൽ അസിസ്റ്റന്റ് = 02
ഓപ്പറേറ്റർ = 01

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനമനുസരിച്ച് രണ്ട് വർഷത്തേക്ക് നീട്ടാം.

യോഗ്യത

എഞ്ചിനീയർ

ബിടെക്/ ബിഇ യോഗ്യത വേണം. കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. 

ടെക്‌നിക്കൽ അസിസ്റ്റന്റ്

ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷ ഫുൾ ടൈം ഡിപ്ലോമ സർട്ടിഫിക്കറ്റ്. 60 ശതമാനം മാർക്ക് നേടിയിരിക്കണം. 

ഓപ്പറേറ്റർ

60 ശതമാനം മാർക്കോടെ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. 

യോഗ്യതകൾ AICTE/ UGC അംഗീകൃത സ്ഥാപനങ്ങളിൽ നിന്നായിരിക്കണം. 

തെരഞ്ഞെടുപ്പ്

പൂർണ്ണമായും അക്കാദമിക് യോഗ്യതയും, എക്‌സ്പീരിയൻസും അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുക. അപേക്ഷകരുടെ എണ്ണം അനുസരിച്ച് എഴുത്ത് പരീക്ഷ/ സ്‌കിൽ ടെസ്റ്റ്/ ഇന്റർവ്യൂ എന്നിവ ഉണ്ടാവാം. എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് പ്രത്യേകം എഴുത്തുപരീക്ഷകൾ ഉണ്ടായിരിക്കും. ഓപ്പറേറ്റർ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക്, സ്കിൽ ടെസ്റ്റും അഭിമുഖവും മാത്രമേ ഉണ്ടാകൂ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആവശ്യകതകൾക്കനുസരിച്ച് ഇന്ത്യയിലെ വിവിധ പദ്ധതി സ്ഥലങ്ങളിൽ വിന്യസിക്കാവുന്നതാണ്.

അപേക്ഷ ഫീസ്

ഉദ്യോ​ഗാർഥികൾ 300 രൂപ അപേക്ഷ ഫീസ് നൽകണം. ww.onlinesbi.com എന്ന വെബ്‌സൈറ്റിൽ ലഭ്യമായ സ്റ്റേറ്റ് ബാങ്ക് ഇ-കളക്റ്റ് സൗകര്യം ഉപയോഗിച്ച് ഫീസ് അടയ്ക്കാം. എസ്‌സി/എസ്ടി അപേക്ഷകർക്ക് അപേക്ഷാ ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോ​ഗാർഥിൾ കെൽട്രോണിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഓപ്പറേറ്റർ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കി യോ​ഗ്യതയുള്ളവർ ഒാൺലെെൻ അപേക്ഷ നൽകണം. അവസാന തീയതി നവംബർ 02 ആണ്.

അപേക്ഷ: https://swg.keltron.org/Resume/index.php 

വിജ്ഞാപനം:  Click 

 

keltron kerala invites online applications for engineer, technical assistant, and operator posts. total 5 contract vacancies available. apply via keltron website.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലേക്ക് ഇന്ന് 32 അധിക വിമാനങ്ങൾ: കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ഗ്രൂപ്പ് | UAE Flight Updates

uae
  •  3 days ago
No Image

കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക് 

Kerala
  •  3 days ago
No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  3 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  3 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  3 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  3 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  3 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  3 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  3 days ago
No Image

അന്താരാഷ്ട്ര പ്ലാറ്റിനം അംഗീകാരം വീണ്ടും നേടി റോയല്‍ ആശുപത്രി

oman
  •  3 days ago