ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഗ്രാജ്വേറ്റ് ഇന്റേൺസ്; അപേക്ഷ ഒക്ടോബർ 27 വരെ
ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്പോർട്ട് സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഒക്ടോബർ 27 നകം ചുവടെ നൽകിയ വിലാസത്തിൽ എത്തിക്കണം. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലാവധി.
യോഗ്യത
ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
കേരളത്തിൽ സ്ഥിരതാമസമാക്കിയവർ ആയിരിക്കണം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ അപേക്ഷകൾ ചീഫ് എൻജിനീയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ്ങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ. തിരുവനന്തപുരം – 695009 എന്ന വിലാസത്തിൽ എത്തിക്കണം. അവസാന തീയതി: ഒക്ടോബർ 27. സംശയങ്ങൾക്ക് ഫോൺ: 0471 – 2459365 / 2459159 എന്ന നമ്പറിൽ ബന്ധപ്പെടുക.
ജൂനിയർ ഇൻസ്ട്രക്ടർ
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ എൻ.ടി.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എസ്.സി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."