'സര്‍, ഒരു നിവേദനം ഉണ്ട് '; സുരേഷ്‌ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികന്‍; പിടിച്ചുമാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞുനിര്‍ത്തി നിവേദനം നല്‍കാന്‍ ശ്രമിച്ചയാളെ പിടിച്ചുമാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍. കോട്ടയം പള്ളിക്കത്തോടില്‍ കലുങ്ക് സഭ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.
വയോധികന്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പെട്ടെന്ന് ചാടിവീഴുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തെ പ്രവര്‍ത്തകരിലൊരാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി എത്തിയത്.
കൈയ്യില്‍ പേപ്പര്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ ഒന്നും എഴുതിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വാഹന വ്യൂഹം മുന്നോട്ടുപോകുന്നതിനിടെ മുന്നിലെത്തിയ ഷാജി വാഹനം തടയുകയായിരുന്നു. നിവേദനമുണ്ടെന്നും ഇത് കേള്‍ക്കണമെന്നും ഇയാള്‍ കാറിന് മുന്നില്‍ നിന്ന് അപേക്ഷിച്ചു. പിന്നീട് ഇയാളെ മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സമാധാനിപ്പിച്ച് പറഞ്ഞുവിടുകയായിരുന്നു.
English Summary: In Kottayam’s Pallikkathodu, an elderly man suddenly jumped in front of Union Minister Suresh Gopi’s car, attempting to submit a petition. The incident occurred after the minister attended a church event. While one BJP worker initially attempted to remove the man forcefully, senior leaders intervened to prevent escalation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."