HOME
DETAILS

'പ്രകൃതിയ്ക്ക് വില പ്രകൃതി'; അറ്റകാമയിലെ ലിഥിയം ഖനനത്തില്‍ അറിയാതെ പോകുന്നത്..

  
അഞ്ജന.ജെ.പി
October 22, 2025 | 8:01 AM

atacama-lithium-green-energy-environmental-crisis

ചിലിയിലെ പ്രസിദ്ധമായ ഉപ്പ് പാടമായ വേഗ ഡി തിലോപോസോ സമതലം ഇന്ന് വരണ്ടതും വിണ്ടുകീറിയതുമാണ്. ഒരു കാലത്ത് ഇവിടം മുഴുവന്‍ പച്ചയായിരുന്നു. പുല്ലു നിറഞ്ഞിരുന്ന സമതലത്തില്‍ മേഞ്ഞുനടന്നിരുന്ന ആടുകളെ പോലും കഴിയാതിരുന്നത്ര പച്ചപ്പ്.. എങ്ങനെയാണ് ഇവിടുത്തെ പച്ചപ്പ് നഷ്ടപ്പെട്ടതെന്നറിയുമോ? 'ഹരിത ഭാവി' എന്ന ആശയത്തിലൂടെയാണെന്നറിയുമ്പോള്‍ നാം ഒന്ന് അന്താളിച്ചേക്കാം.. എന്നാലിത് സത്യമാണ്. 

ഹരിത സാങ്കേതിക വിദ്യ ലോകമെമ്പാടും ജനപ്രിയമാണ്. പ്രകൃതി സംരക്ഷണത്തിന് ഇത് പ്രതീക്ഷയുടെ വാതില്‍ തുറക്കുമ്പോള്‍ അതിന്റെ അനന്തരഫലങ്ങള്‍ പ്രകൃതിക്കു തന്നെ ദോഷമായി ഭവിക്കുന്ന കാഴ്ച്ച വിദൂരമല്ല, അതിന് ഉത്തമ ഉദാഹരണമാണ് ചിലിയിലെ അറ്റകാമ ഉപ്പ് പാടങ്ങള്‍..

1.jpg

ചിത്രങ്ങള്‍ക്ക് കടപ്പാട് : BBC

ലോകത്തിലെ രണ്ടാമത്തെ വലിയ ലിഥിയം ഉത്പാദക രാജ്യമാണ് ചിലി. ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ശേഖരങ്ങളിലൊന്നായ അറ്റകാമ ഉപ്പ് പാടങ്ങളില്‍ നിന്നാണ് ഇവിടെ ലിഥിയം വേര്‍തിരിച്ചെടുക്കുന്നത്. ഇലക്ട്രിക് കാറുകള്‍, ലാപ്‌ടോപ്പുകള്‍, സൗരോര്‍ജ്ജ സംഭരണം എന്നിവയ്ക്ക് ശക്തി നല്‍കുന്ന ബാറ്ററികളുടെ അവശ്യ ഘടകമാണ് ലിഥിയം. 

ലോകം കൂടുതല്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറുമ്പോള്‍, ഇതിനുള്ള ആവശ്യവും കുതിച്ചുയര്‍ന്നു. 2021ല്‍, ആഗോളതലത്തില്‍ ഏകദേശം 95,000 ടണ്‍ ലിഥിയമാണ് ഉപയോഗിച്ചത്.  2024 ആകുമ്പോഴേക്കും ഇത് ഇരട്ടിയിലധികം വര്‍ദ്ധിച്ച് 205,000 ടണ്ണായി, ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (IEA ) പ്രകാരം 2040 ആകുമ്പോഴേക്കും ഇത് 900,000 ടണ്ണില്‍ കൂടുതലായി ഉയരും. ഇലക്ട്രിക് കാര്‍ ബാറ്ററികള്‍ക്കായുള്ള കൂടിയ ആവശ്യകതയാണ് ഈ വര്‍ധവിന്റെ കാരണമെന്നും ഐ.ഇ.എ പറയുന്നു. 

എസ.്ക്യു.എം എന്ന സ്വകാര്യ കമ്പനിയും ചിലിയുടെ സ്റ്റേറ്റ് മൈനിങ് കമ്പനിയായ കോഡെല്‍കോയും ചേര്‍ന്ന് 2.5 ദശലക്ഷം മെട്രിക് ടണ്‍ ലിഥിയം വേര്‍തിരിച്ചെടുക്കുന്നതിനും 2060 വരെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള കരാറിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

ഡീകാര്‍ബണൈസ് ചെയ്യാനുള്ള  ഓട്ടം മറ്റൊരു പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണമാകുന്നുണ്ടോ?

ചിലിയുടെ ഉപ്പ് തടാകങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ച് ബാഷ്പീകരണ പ്രക്രിയയിലൂടെയാണ്  ഖനന കമ്പനികള്‍ പ്രധാനമായും ലിഥിയം വേര്‍തിരിച്ചെടുക്കുന്നത്. ഇതിനകം തന്നെ വരള്‍ച്ചയ്ക്ക് സാധ്യതയുള്ള ഈ പ്രദേശത്ത് ഈ പ്രക്രിയ നടത്തുമ്പോള്‍, വലിയ അളവില്‍ തന്നെ വെള്ളം ഉപയോഗപ്പെടുത്തുമ്പോള്‍ അതിന്റെ പ്രത്യാഘാതം എത്രയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ..

2.jpg

'വിശാലമായ ഉപ്പ് പാടങ്ങള്‍, ചതുപ്പുകള്‍, തടാകങ്ങള്‍, ഏകദേശം 185 ഇനം പക്ഷികള്‍ എന്നിവ ഇവിടെയുണ്ട്. എന്നാല്‍ ഇവിടുത്തെ തടാകങ്ങള്‍ ഇപ്പോള്‍ ചെറുതായി കൊണ്ടിരിക്കുന്നു, ഫ്‌ലമിംഗോ പക്ഷികളുടെ പ്രത്യുല്‍പാദനത്തില്‍ കുറവ് കണ്ടു.''ലോസ് ഫ്‌ലമെന്‍കോസ് നാഷണല്‍ റിസര്‍വില്‍ ജോലി ചെയ്യുന്ന തദ്ദേശീയ സമൂഹത്തില്‍ നിന്നുള്ള ജീവശാസ്ത്രജ്ഞയായ ഫാവിയോള ഗൊണ്‍സാലസ് പറയുന്നു..

'' ലിഥിയം ഖനനം ഇവിടെ വെള്ളത്തില്‍ പക്ഷികള്‍ ഭക്ഷിക്കുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. ഇത് മുഴുവന്‍ ഭക്ഷ്യശൃംഖലയെയും ഇത് ബാധിക്കുന്നു''- അവര്‍ പറഞ്ഞു.

ലിഥിയം വേര്‍തിരിച്ചെടുക്കുന്നതിലൂടെ അറ്റകാമ ഉപ്പ് തടാകം പ്രതിവര്‍ഷം 1 മുതല്‍ 2 സെന്റീമീറ്റര്‍ വരെ താഴുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ പുറംതോടിലെ രൂപഭേദങ്ങള്‍ പരിശോധിക്കുന്നതിനായി 2020 നും 2023 നും ഇടയില്‍ ശേഖരിച്ച ഉപഗ്രഹ ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ചില പ്രദേശങ്ങളില്‍ സസ്യജാലങ്ങളില്‍ വലിയ നാശമാണ് കണ്ടെത്തിയിട്ടുള്ളത്. ഖനനത്തിന്റെ ആഘാതം കാരണം 'അല്‍ഗാരോബോ' (അല്ലെങ്കില്‍ കരോബ്) മരങ്ങളില്‍ മൂന്നിലൊന്ന് ഭാഗവും നശിക്കാന്‍ തുടങ്ങിയിരുന്നുവെന്ന്, യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ റിസോഴ്‌സസ് ഡിഫന്‍സ് കൗണ്‍സില്‍ (NRDC) 2022 ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു.

ചിലിയുടെ കാര്യം മാത്രമല്ല

ഇത് കേവലം ചിലിയില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ല, ആഗോള പ്രതിസന്ധിയുടെ ഒരു ചെറിയ കേസ് സ്റ്റഡി മാത്രമാണ് സലാര്‍ ഡി അറ്റകാമ. 

ലിഥിയം ഖനനം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അത് ശുദ്ധജല ലഭ്യത കുറക്കുമെന്നും 2022 ല്‍ യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ റിസോഴ്‌സസ് ഡിഫന്‍സ് കൗണ്‍സിലിനു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കലിഫോര്‍ണിയ സ്റ്റേറ്റ് പോളിടെക്‌നിക് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായ ജെയിംസ് ജെ. എ. ബ്ലെയര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

3.jpg

ചിത്രങ്ങള്‍ക്ക് കടപ്പാട് : BBC

ലിഥിയം ഖനനത്തെ പിന്തുണയ്ക്കുന്ന ആളുകള്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന ഒരു പൊതു വാദമുണ്ട്- അത് പരിസ്ഥിതിയെ നശിപ്പിക്കുന്നുണ്ടെങ്കിലും, അത് ജോലികളിലൂടെയും പണത്തിലൂടെയും വലിയ നേട്ടങ്ങള്‍ നല്‍കുന്നു. 

എന്നാലിവിടുത്തുകാർക്ക് ഇന്ന് അറിയാം.. പണത്തേക്കാളേറെ പരിസ്ഥിതിയുടെ, വെള്ളത്തിന്‍റെ വില.

ഒരു ചോദ്യം കൂടി അവശേഷിക്കുന്നു. തുടര്‍ച്ചായി ലിഥിയം പോലുള്ളവ ഖനനം ചെയ്യുന്നത് എത്ര വര്‍ഷം സാധ്യമാകും. കൂടിപ്പോയാല്‍ 30-50 വര്‍ഷത്തിനുള്ളില്‍ ഇവയുടെ ഖനനം അവസാനിപ്പിക്കും. പുനരുപയോഗം സാധ്യമാകുന്നില്ലെങ്കില്‍ പിന്നെ ഇതിനെ എങ്ങനെ 'ഹരിതം' എന്ന് വിളിക്കാനാകും ? ഹരിത സാങ്കേതിക വിദ്യകള്‍ പ്രകൃതിയുടെ രക്ഷയ്ക്കായുള്ള ഒരേഒരു വഴിയാണെന്ന് വിശ്വസിക്കാനാവില്ല. 

English Summary: The Atacama Salt Flats in Chile, once lush and thriving, are now dry and cracked — a result of extensive lithium mining. While lithium is hailed as a key to a green future, powering electric vehicles and solar storage systems, the extraction process is draining scarce water resources, damaging local ecosystems, and affecting indigenous communities.

 

 

കടപ്പാട് : BBC



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  10 hours ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  10 hours ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  10 hours ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  11 hours ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  11 hours ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  11 hours ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  11 hours ago
No Image

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്; യു.എസിന്റെ അധിക തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും

National
  •  12 hours ago
No Image

കര്‍ണാടകയിലെ വോട്ട് മോഷണം: ഒരോ വോട്ട് നീക്കാനും നല്‍കിയത് 80 രൂപ; കണ്ടെത്തലുമായി എസ്.ഐ.ടി

National
  •  12 hours ago
No Image

മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം: സൗദിയില്‍ പ്രവാസി അറസ്റ്റില്‍

Saudi-arabia
  •  12 hours ago