HOME
DETAILS

ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'

  
Web Desk
October 21, 2025 | 5:22 AM

delhi air quality aqi level severe after diwali

ന്യൂഡൽഹി: ദീപങ്ങളുടെയും പടക്കങ്ങളുടേയുമൊക്കെ രാജ്യത്തെ ഏറ്റവും വലിയ സീസൺ ആണ് ദീപാവലി. ലോകം പുതുവത്സരാഘോഷത്തിൽ കത്തിക്കുന്നതിനേക്കാൾ കൂടുതൽ പടക്കങ്ങളും പൂത്തിരികളും മറ്റും ഇന്ത്യയിൽ ദീപാവലി ദിനത്തിൽ കത്തിക്കാറുണ്ട്. എന്നാൽ ദീപാവലിയിലെ ആഘോഷങ്ങൾ അവസാനിക്കുമ്പോൾ ബാക്കിയാകുന്നത് പുകപടലങ്ങൾ മാത്രമാണ്. ഈ പുകപടലങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഇടങ്ങളിൽ ഒന്ന് രാജ്യതലസ്ഥാനമായ ഡൽഹിയെയാണ്. വായു മലിനീകരണം അപകടകരമായ അവസ്ഥയിലുള്ള ഡൽഹിയിൽ ദീപാവലി കൂടി കഴിഞ്ഞതോടെ ഇത് അപകടാവസ്ഥയിലെത്തി. 

സുപ്രിം കോടതി നിർദ്ദേശിച്ച സമയക്രമം ലംഘിച്ച് തുടർച്ചയായി പടക്കം പൊട്ടിച്ചതോടെ ഡൽഹി വിഷലിപ്തമായ മൂടൽമഞ്ഞിൽ മുങ്ങി. മലിനീകരണ തോത് വർദ്ധിച്ചുവരുന്നതിനാൽ ഞായറാഴ്ച ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം "വളരെ മോശം" (very poor) വിഭാഗത്തിലേക്ക് എത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, വൈകുന്നേരം 4 മണിക്ക് നഗരത്തിൽ 296 വായു ഗുണനിലവാര സൂചിക (എക്യുഐ) രേഖപ്പെടുത്തി ഇത് "മോശം" വിഭാഗത്തിലാണ്. 301 നും 400 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക "വളരെ മോശം" വിഭാഗത്തിലാണ്. ഇന്നത്തോടെ വായുനിലവാരം കൂടുതൽ താഴ്ന്ന നിലയിൽ എത്തും.

എന്നാൽ ദീപാവലി ദിനമായ തിങ്കളാഴ്ച കൂടി പിന്നിട്ടതോടെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം "ഗുരുതരം" എന്ന വിഭാഗത്തിലേക്ക് മാറി. ഡാറ്റ പ്രകാരം, ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ ഇന്ന് 7 മണിക്ക് 451 ആയിരുന്നു - ദേശീയ ശരാശരിയേക്കാൾ 1.8 മടങ്ങ് കൂടുതൽ ആണിത്. നോയിഡയും ഗുഡ്ഗാവും സ്ഥിതി മെച്ചപ്പെട്ടതായിരുന്നില്ല, ചൊവ്വാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക യഥാക്രമം 407 ഉം 402 ഉം ആയിരുന്നു.

തിങ്കളാഴ്ചത്തെ അവസ്ഥ

ദേശീയ തലസ്ഥാനത്തെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ 12 എണ്ണത്തിലും വായുവിന്റെ ഗുണനിലവാരം "വളരെ മോശം" പരിധിയിലാണെന്ന് റിപ്പോർട്ട് ചെയ്തു. ആനന്ദ് വിഹാറിൽ 430 എന്ന ഉയർന്ന AQI രേഖപ്പെടുത്തി. തൊട്ടുപിന്നിൽ ഉള്ള വസീർപൂർ (364), വിവേക് വിഹാർ (351), ദ്വാരക (335), ആർകെ പുരം (323) എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം.

സിരി ഫോർട്ട്, ദിൽഷാദ് ഗാർഡൻ, ജഹാംഗീർപുരി തുടങ്ങിയ പ്രദേശങ്ങളിൽ 318 എന്ന നിലയിലാണ് എക്യുഐ റിപ്പോർട്ട് ചെയ്തത്. പഞ്ചാബി ബാഗിൽ 313 ഉം നെഹ്‌റു നഗറിൽ 310 ഉം അശോക് വിഹാറിൽ 305 ഉം ബവാനയിൽ 304 ഉം വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയതായി സിപിസിബി ഡാറ്റ വ്യക്തമാക്കുന്നു.

നഗരത്തിലെ പരമാവധി താപനില 33.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സീസണിലെ ശരാശരിയേക്കാൾ 0.9 ഡിഗ്രി കൂടുതലാണ് എന്നാണ് റിപ്പോർട്ട്. അതേസമയം കുറഞ്ഞ താപനില 20.6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയേക്കാൾ 2.2 ഡിഗ്രി കൂടുതലാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

രാവിലെ 8.30 ന് 71 ശതമാനമായിരുന്ന ആപേക്ഷിക ആർദ്രത വൈകുന്നേരം 5.30 ആയപ്പോഴേക്കും 91 ശതമാനമായി ഉയർന്നു. തിങ്കളാഴ്ച രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു, പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൂടൽമഞ്ഞ് കൂടിയാൽ പുകപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. ഇത് അങ്ങേയറ്റം അപകടകരമാണ്.
 
ഇന്നത്തെ അവസ്ഥ

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം ചൊവ്വാഴ്ച രാവിലെ 8 മണി വരെ ഡൽഹിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 350 ആയിരുന്നു.

നിരവധി മോണിറ്ററിംഗ് സ്റ്റേഷനുകൾ റെഡ് സോണിലായിരുന്നു. വസീർപൂർ (435), ദ്വാരക (422), അശോക് വിഹാർ (445), ആനന്ദ് വിഹാർ (440) തുടങ്ങിയ സ്ഥലങ്ങൾ 'ഗുരുതരമായ' വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി.

ജെഎൽഎൻ സ്റ്റേഡിയം (എക്യുഐ 318), ഐടിഒ (347), അയ നഗർ (എക്യുഐ), ലോധി റോഡ് (എക്യുഐ 327), ആനന്ദ് വിഹാർ (എക്യുഐ 360), ഓഖ്‌ല ഫേസ് -2 (എക്യുഐ 353), നോർത്ത് കാമ്പസ്, ഡൽഹി യൂണിവേഴ്‌സിറ്റി (363), ദിൽഷാദ് ഗാർഡൻ (357) തുടങ്ങിയ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരത്തിൽ ഇടിവ് ഉണ്ടായി.

കൂടാതെ, ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം ഇന്ന് രാവിലെ 'വളരെ മോശം' വിഭാഗത്തിൽ തുടർന്നു. AQI 313 ആയിരുന്നു.

AQI തോത് - നിലവാര സൂചിക

0 നും 50 നും ഇടയിലുള്ള AQI "നല്ലത്"

51 മുതൽ 100 വരെ "തൃപ്തികരം"

101 മുതൽ 200 വരെ "മിതമായത്"

201 മുതൽ 300 വരെ "മോശം"

301 മുതൽ 400 വരെ "വളരെ മോശം"

401 മുതൽ 500 വരെ "ഗുരുതരം"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടുക്കാര്‍ക്ക് 1000, കുടുംബത്തിന് 10,000; വാഗ്ദാനപ്പോരില്‍ ഡിഎംകെയോട് മുട്ടാന്‍ അണ്ണാ ഡിഎംകെ 

National
  •  7 days ago
No Image

തോൽവിക്കൊപ്പം മറ്റൊരു തിരിച്ചടി; ഇന്ത്യയുടെ നെടുംതൂൺ പരുക്കേറ്റ് പുറത്ത്

Cricket
  •  7 days ago
No Image

സ്പാര്‍ക് ഡാറ്റ ദുരുപയോഗത്തില്‍ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  7 days ago
No Image

പി.എസ്.സി പ്രായപരിധി വര്‍ധിപ്പിച്ചു; ജനറല്‍ വിഭാഗത്തില്‍ 4 വയസ് കൂട്ടി; ഒബിസി, എസ്.സി, എസ്.ടി വിഭാഗങ്ങളിലും വര്‍ധന 

Kerala
  •  7 days ago
No Image

മനുഷ്യത്വത്തിന്റെ കൈത്താങ്ങ്; ഒമാനി പൗരന്റെ കാരുണ്യത്തില്‍ ദാഹിറ ജയിലില്‍ നിന്ന് 30 തടവുകാര്‍ക്ക് മോചനം

oman
  •  7 days ago
No Image

ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ച: റിപ്പോർട്ട്

Kerala
  •  7 days ago
No Image

ഇസ്‌കിയില്‍ ലോറി മറിഞ്ഞ് തീപിടിത്തം; ഡ്രൈവര്‍ക്കു പരിക്ക്

oman
  •  7 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

ഇനി 'കേരളം'; സേവാ തീര്‍ഥിലെ ആദ്യ തീരുമാനം; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Kerala
  •  7 days ago
No Image

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റേഷനുകള്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  7 days ago