HOME
DETAILS

ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്നൊരു ബീച്ച്; അദ്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം ഇത്!

  
September 21 2025 | 15:09 PM

chandipur beach the magical odisha shore that vanishes twice daily

കൺമുന്നിൽ വെച്ച് അകത്തേക്ക് പിൻവലിയുന്നൊരു ബീച്ച്, അങ്ങനെയൊരു ബീച്ച് ഉണ്ടാകുമോ എന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാകും. എന്നാൽ അങ്ങനെയൊരു ബീച്ചുണ്ട്. അങ്ങ് ഒഡീഷയിൽ ആണെന്ന് മാത്രം. 

ബംഗാൾ ഉൾക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചാന്ദിപ്പൂർ ബീച്ചിലാണ് ഈ അദ്ഭുത പ്രതിഭാസം സംഭവിക്കുന്നത്. വേലിയിറക്ക സമയത്ത് കടൽ ഏകദേശം 5 കിലോമീറ്റർ പിന്നോട്ട് പോകുന്ന ഈ ബീച്ച്, സന്ദർശകർക്ക് തുറന്നു കിടക്കുന്ന കടൽത്തീരത്ത് നടക്കാനുള്ള അവസരം ഒരുക്കുന്നു. ഈ അപൂർവ പ്രതിഭാസം കേട്ടറിഞ്ഞ് പതിനായിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പ്രതിവർഷം ഇവിടേക്ക് ഒഴുകിയെത്തുന്നത്.

കടലിന്റെ നിഗൂഢ നൃത്തം

ബാലസോർ ജില്ലയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വേലിയിറക്ക സമയത്ത് കടൽ പിന്നോട്ട് പോകുന്നതിനാൽ "അപ്രത്യക്ഷമാകുന്ന കടൽ" എന്നാണ് ഇത് അറിയപ്പെടുന്നത്. 4-5 മണിക്കൂറോളം നീളുന്ന ഈ പ്രതിഭാസം, ഉയർന്ന വേലിയേറ്റത്തിൽ കടൽ തിരികെ വരുന്നതോടെ പൂർവ്വസ്ഥിതിയിലെത്തുന്നു. ‌
 
അദ്ഭുത്തിന് പിന്നിലെ കാരണം

പ്രധാനമായും ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം മൂലമുള്ള വേലിയേറ്റത്തിലെ ഏറ്റക്കുറച്ചിലുകളാണ് ഈ പ്രതിഭാസത്തിന് കാരണം. "ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലം സമുദ്രങ്ങളെ സ്വാധീനിക്കുന്നു. ഇത് ദിവസേന രണ്ട് ഉയർന്ന വേലിയേറ്റങ്ങളും രണ്ട് താഴ്ന്ന വേലിയേറ്റങ്ങളും സൃഷ്ടിക്കുന്നു," പരിസ്ഥിതി പ്രവർത്തകനായ ബിശ്വജിത് മൊഹന്തി വിശദീകരിച്ചു. ചന്ദ്രായനത്തെ ആശ്രയിച്ച്, കടൽ വെള്ളം 5 കിലോമീറ്റർ വരെ ഉൾവലിയുന്നു. ഈ സമയത്ത് കടലിന്റെ ഉൾഭാ​ഗം വ്യക്തമായി കാണാം.

 

സന്ദർശകരുടെ ആകർഷണ കേന്ദ്രം

ദിവസേന നൂറുകണക്കിന് സന്ദർശകരാണ് ചാന്ദിപ്പൂർ ബീച്ചിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് ശൈത്യകാലത്ത് ഇവിടെയെത്തുന്ന ആളുകളുടെ എണ്ണം ഇരട്ടിയാകുന്നു. 5 കിലോമീറ്റർ നീളുന്ന കടലിലൂടെ നടക്കുന്നത് ഒരു അവിസ്മരണീയ അനുഭവമാണ്. വേലിയേറ്റ സമയത്ത് കടലിൽ കുടുങ്ങിപ്പോകുമോ ഭയക്കേണ്ടതില്ല. എല്ലാവർക്കും വേലിയേറ്റ സമയങ്ങൾ വ്യക്തമാക്കുന്ന അടയാളങ്ങൾ ബീച്ചിൽ ഉണ്ട്.

ഇന്ത്യയിലെ മറ്റ് തീരപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചാന്ദിപ്പൂരിലെ ഈ പ്രതിഭാസം അതിന്റെ നാടകീയത കൊണ്ട് വേറിട്ടു നിൽക്കുന്നു. "വാനിഷിംഗ് സീ" എന്ന് വിളിക്കപ്പെടുന്ന ഈ കാഴ്ച മനോഹരമാണ്. "ഇത് മനുഷ്യന്റെ ബുദ്ധിക്ക് അതീതമായ പ്രകൃതിയുടെ ഒരു മുഖമാണ്," മൊഹന്തി കൂട്ടിച്ചേർത്തു.

Discover Chandipur Beach in Odisha, where the sea retreats up to 5 kilometers twice a day due to tidal changes, creating a unique natural phenomenon. Known as the "Vanishing Sea," this beach offers visitors a chance to walk on the exposed seabed, attracting nature lovers and photographers. Learn about this mesmerizing daily spectacle driven by lunar gravity.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി പരിഷ്‌കരണം; ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; പുതിയ നിരക്കുകള്‍ അറിഞ്ഞിരിക്കാം

National
  •  3 hours ago
No Image

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; എ.എന്‍.ഐ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് കോടതി

National
  •  3 hours ago
No Image

മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ 

National
  •  3 hours ago
No Image

ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ

Economy
  •  4 hours ago
No Image

വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

National
  •  4 hours ago
No Image

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന 

uae
  •  4 hours ago
No Image

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

Kerala
  •  4 hours ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം

Kuwait
  •  5 hours ago
No Image

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

Kerala
  •  5 hours ago
No Image

13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ

Cricket
  •  5 hours ago