മഹിളാസമൃദ്ധി യോജന; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മഹിളാ സമൃദ്ധി യോജന പദ്ധതിയില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കാന്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയരുത്. പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാ തുക നാലു ശതമാനം പലിശ സഹിതം മൂന്നു വര്‍ഷംകൊണ്ടു തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോമിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫിസുമായി ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."