കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അഞ്ച് പേരെയും രക്ഷപ്പെടുത്തി
കൊച്ചി: ചെല്ലാനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ശേഷം കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. കടലിൽ കുടുങ്ങിയ ഇവരെ മറ്റൊരു മത്സ്യബന്ധന ബോട്ട് എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. അഞ്ചുപേരെയും ഈ ബോട്ടിൽ തന്നെയാണ് കരയിലെത്തിച്ചത്.
KL03 4798 എന്ന നമ്പറിലുള്ള 'ഇമ്മാനുവൽ' എന്ന വള്ളം എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയത്. തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ഈ വള്ളവും ഇവരെ രക്ഷപ്പെടുത്തിയ ബോട്ട് കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു. എൻജിൻ തകരാറിലായതാണ് കടലിൽ കുടുങ്ങാൻ കാരണമായതെന്ന് തൊഴിലാളികൾ പറഞ്ഞു.
ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ തിരിച്ചെത്തേണ്ടിയിരുന്ന ഇവരെ രാത്രിയായിട്ടും കാണാതായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. കോസ്റ്റ് ഗാർഡും നേവിയും ഉൾപ്പെടെയുള്ളവർ കാണാതായവർക്കായി തിരച്ചിലിന് നേതൃത്വം നൽകി.
Five fishermen from Chellanam, Kochi, who went missing at sea after their single-engine boat, 'Immanuel' (KL03 4798), suffered an engine breakdown, were rescued after a search operation. They had left early in the morning but failed to return by the afternoon. All five crew members—Sebin, Panchi, Kunjumon, Prince, and Antappan—were later located and safely transferred to another fishing boat before being brought ashore. The stranded boat was towed back.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."