മോദിയുടെ തന്ത്രങ്ങള്‍ തമിഴ്മണ്ണില്‍ വിലപ്പോകില്ല: സ്റ്റാലിന്
സേലം: മതപരമായി ഭിന്നിപ്പുണ്ടാക്കി നേട്ടംകൊയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രങ്ങള്‍ തമിഴ്മണ്ണില്‍ വിലപ്പോകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സേലം പീതനായ്ക്കന്പാളയത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദ്രാവിഡ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കംകുറിച്ച സാമൂഹിക പരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പുണ്യദേശമാണിത്.
വര്‍ഗീയത പറഞ്ഞ് മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പുകളുണ്ടാക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമില്ല. പത്തുവര്‍ഷത്തെ മോദിഭരണത്തില്‍ രാജ്യത്തെല്ലായിടത്തും അസ്ഥിരതയാണ്.
മോദിക്കെതിരേ ശബ്ദിക്കുന്നവരെ ഇ.ഡി, സി.ബി.ഐ, ആദായനികുതി വിഭാഗം എന്നീ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് നിശബ്ദമാക്കുകയാണെന്നും സ്റ്റാലിന് പറഞ്ഞു. സേലം സ്ഥാനാര്‍ഥി ടി.എം സെല്‍വ ഗണപതി, കള്ളക്കുറിച്ചിയിലെ ടി. മലയരശന്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്റ്റാലിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."