HOME
DETAILS

രാത്രി ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫാക്കാന്‍ മടിയുണ്ടോ... കാരണമറിഞ്ഞാല്‍ ഞെട്ടും - ജാഗ്രത പാലിക്കുക

  
October 26, 2025 | 5:29 AM

excessive night-time light exposure linked to higher heart disease risk

 

വൈകുന്നേരമാവുന്നതോടെ വീടുകളിലും വഴിയോരത്തും ബ്രൈറ്റ് ലൈറ്റുകള്‍ തെളിയുന്നതു കാണാം. ഇത് സൂര്യന്‍ ഉദിക്കുന്നതു വരെ മിക്കവാറും തെളിഞ്ഞു തന്നെ നില്‍ക്കാറുമുണ്ട്. അതുപോലെ തന്നെയാണ് രാത്രി ഉറങ്ങുമ്പോഴും മുറിയിലെ ലൈറ്റുകള്‍ ഓഫ് ആക്കാന്‍ മടിയുള്ളവരും ഉണ്ട്.

വെളിച്ചം നല്ലതൊക്കെയാണെങ്കിലും അമിതമായാല്‍ വെളിച്ചവും നിങ്ങള്‍ക്കു പണി തരുന്നുണ്ട്. രാത്രി ബ്രൈറ്റ് ലൈറ്റുകളുടെ അമിത ഉപയോഗം ഹൃദയാഘാതം ഉള്‍പ്പെടെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് JAMA നെറ്റ്‌വര്‍ക്കില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അധികമാരും സംസാരിക്കാത്ത ഒരു വിഷയമാണ് വെളിച്ച മലിനീകരണമെന്നത്. ആവശ്യത്തിലധികം വെളിച്ചം നിങ്ങളെ മാനസികവും ശാരീരികവുമായും ബാധിക്കുന്നുമുണ്ട്. നമ്മുടെ ശരീരത്തിനൊരു താളമുണ്ട്. രാത്രി ഉറങ്ങാനും പകല്‍ ഉണരാനും ഈ താളം അതായത്, സര്‍ക്കാഡിയല്‍ റിഥം നിങ്ങളെ സഹായിക്കുന്നുണ്ട്.

 

des.jpg

രാത്രി ഇരുട്ടാവുമ്പോഴാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന ലഭിക്കുന്നത്. സൂര്യനുദിക്കുമ്പോഴുള്ള വെളിച്ചമോ ഉണരാനുള്ളതും. എന്നാല്‍ രാത്രിയിലും വെളിച്ചം കാണുന്നത് ഈ താളത്തെ തടസപ്പെടുത്താനും ഉറക്കരീതികളെയും ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെയും ഉള്‍പ്പെടെ തകിടം മറിക്കാനും കാരണമാകുമെന്ന് മുന്‍ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ഇപ്പോ സര്‍ക്കാഡിയന്‍ താളം(Circadian Rhythm) മാത്രമല്ല, ഹൃദയാരോഗ്യത്തിനും രാത്രിയിലെ വെളിച്ചം വില്ലനാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ശരീരവീക്കത്തിനും  ഹൃദയമിടിപ്പ് കൂടുന്നതു പോലുള്ള ലക്ഷണങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് പറയപ്പെടുന്നു.

 

ഇത് ക്രമേണ ഹൃദ്രോഗങ്ങളിലേക്കും നയിക്കാമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍, അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഈ അപകടസാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു.

രാത്രിയില്‍ ബ്രൈറ്റ് ലൈറ്റ് പതിവായി ഉപയോഗിക്കുന്നവരില്‍ കൊറോണറി ആര്‍ട്ടറി രോഗത്തിനുള്ള  സാധ്യത 32 ശതമാനമാണെന്നും ഹൃദയാഘാത സാധ്യത 56 ശതമാനമാണെന്നും സ്‌ട്രോക്ക് സാധ്യത 30 ശതമാനമാനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നുണ്ട. ഹൃദ്രോഗങ്ങളും രാത്രിയില്‍ ബ്രൈറ്റ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതും തമ്മില്‍ നേരിട്ടുള്ള ബന്ധവും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

 

 

Bright lights illuminating homes and streets at night may look harmless, but a new study published in JAMA Network warns that excessive night-time light exposure can increase the risk of heart attack and other cardiovascular diseases.The study highlights light pollution — an often-overlooked issue — as a factor that can disrupt both mental and physical health. The body’s natural circadian rhythm, which regulates the sleep-wake cycle, depends on darkness at night to signal rest and light during the day to promote wakefulness.Exposure to bright light during the night interferes with this rhythm, disturbing sleep patterns and hormone regulation. Researchers found that this disruption may also negatively affect heart health, contributing to high blood pressure, inflammation, and increased heart rate, which can eventually lead to cardiovascular diseases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  2 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  2 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  2 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  2 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  2 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  2 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  2 days ago