HOME
DETAILS

സവാള അരിഞ്ഞോ മുറിച്ചോ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ടോ...? എങ്കില്‍ നിര്‍ബന്ധമായും ഇവ അറിഞ്ഞിരിക്കൂ

  
Web Desk
October 25, 2025 | 5:19 AM

Storing Onions the Right Way  A Simple Kitchen Safety Tip

 

ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത വീടുകള്‍ വളരെ കുറവായിരിക്കും. എന്തു സാധനം കിട്ടിയാലും ഫ്രിഡ്ജിലേക്കു വയ്ക്കുക എന്നൊരു ശീലവുമാണ് മലയാളികള്‍ക്ക്. ഭക്ഷണം കൂടുതല്‍ സമയം കേടാവാതെ വയ്ക്കാനും പച്ചക്കറികളും മീനും മുട്ടയും ഇറച്ചിയും പാലും എന്നുവേണ്ട ഒട്ടുമിക്ക എല്ലാ സാധനങ്ങളും നമ്മള്‍ സൂക്ഷിക്കുന്നത് ഫ്രിഡ്ജില്‍ തന്നെയാണ്.

 ഇത് ദീര്‍ഘകാലം കേടുവരാതെ ഇരിക്കാന്‍ വേണ്ടിയുമാണ് ഇങ്ങനെ ചെയ്യുന്നത്. അതുപോലെ അടുക്കളയിലെ ജോലി ഭാരം കുറക്കാനായി നമ്മള്‍ പച്ചക്കറികള്‍ അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ എന്തുമങ്ങനെ അരിഞ്ഞു ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ല. അതിലൊന്നാണ് സവാള. സാവള അരിഞ്ഞു ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. എന്തായിരിക്കും ഇതിന്റെ കാരണം. നോക്കാം...

 

 

oi.jpg


സവാളയിലുള്ള സള്‍ഫറാണ് അതിന് ഗന്ധമുണ്ടാക്കുന്നതും അരിയുമ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വരുന്നതിനു കാരണമാകുന്നതും. അരിഞ്ഞ സവാളയോ അല്ലെങ്കില്‍ ചെറിയ ഉള്ളിയോ ഫ്രിഡിജില്‍ സൂക്ഷിക്കുമ്പോള്‍ അതില്‍ ബാക്ടീരിയകള്‍ പെട്ടെന്നു വളരാന്‍ കാരണമാകും.


ഇതറിയാതെ പാകം ചെയ്ത് കഴിക്കുന്നത് വഴി നിങ്ങളുടെ വയറിന് അസ്വസ്ഥതകളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാവുന്നതാണ്. മാത്രമല്ല, അരിഞ്ഞുവച്ചരിക്കുന്ന ഉള്ളി കുറേ സമയം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ അതിലെ പോഷകങ്ങളും നഷ്ടപ്പെടുന്നതാണ്.

ഉള്ളി അരിയുമ്പോള്‍ അതിന്റെ നീര് നമ്മുടെ കൈകളില്‍ പറ്റാറുണ്ട്. അത് വായുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സമയത്തും ബാക്ടീരിയകളുണ്ടാകുന്നതാണ്.

 

polco.jpg

 

അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍

സവാള അരിഞ്ഞു ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ ഏതെങ്കിലും പാത്രത്തിലാക്കി അടച്ചുവക്കാവുന്നതാണ്. വായു കടക്കാത്ത കണ്ടെയ്‌നറുകളാക്കി സൂക്ഷിക്കുന്നതും കൂടുതല്‍ കാലം കേടുവരാതിരിക്കാനും ഫ്രഷ് ആയി ഇരിക്കാനും സഹായിക്കുന്നതാണ്.

പോളിത്തീന്‍ കവറുകളിലാക്കിയും അരിഞ്ഞുവച്ച സവാള സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സവാള ഏറെക്കാലം കേടാകാതെ ഇരിക്കും.

 

onio1.jpg

 

ജോലിത്തിരക്കുള്ളവരോ മറ്റെന്തെങ്കിലും പരിപാടികള്‍ക്ക് തലേദിവസം രാത്രി സവാള അരിഞ്ഞു വയ്ക്കുന്നവരോ ആണെങ്കില്‍ തീര്‍ച്ചയായും ഒരു എയര്‍ടൈറ്റ് ഗ്ലാസ് കണ്ടെയ്‌നറില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നത് കൊണ്ടു തന്നെ സവാള കൂടുതല്‍ നേരം കേടുവരാതെ ഇരിക്കുന്നതാണ്.

സവാള മുറിച്ചു പകുതിയാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നവരുമുണ്ട്. ഇതും തെറ്റായ രീതിയാണ്. ഒരിക്കലും മുറിച്ചെടുത്ത സവാള തുറന്ന് ഫ്രിഡ്ജില്‍ വയ്ക്കരുത്. ഒരു പാത്രത്തില്‍ അടച്ചുവച്ച് മാത്രം മുറിച്ചെടുത്ത സവാള സൂക്ഷിക്കുകയും ഉപയോഗിക്കുന്നതുമാണ് നല്ലത്.

 

 

Nowadays, almost every household owns a refrigerator, and storing all kinds of food in it has become a habit. However, not everything should be refrigerated, and onions are one such example. Health experts warn that storing cut or sliced onions in the fridge can cause bacterial growth, as the sulfur compounds in onions make them highly reactive. Consuming such onions later can lead to stomach discomfort or food poisoning, and their nutritional value also decreases over time. If you must store chopped onions, it’s best to keep them in an airtight glass or plastic container or in a sealed plastic cover to prevent air exposure and bacterial contamination. This way, the onions stay fresh and safe for a short period.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ കാരണം മോദി സര്‍ക്കാര്‍; അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം വെറും തട്ടിപ്പ്; കെ സുരേന്ദ്രന്‍ 

Kerala
  •  16 hours ago
No Image

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; വായ്പയെടുത്ത് തിരിച്ചടക്കാത്തവരില്‍ 90 ശതമാനവും ബിജെപിക്കാര്‍ തന്നെ, പാര്‍ട്ടിയെ കുരുക്കിലാക്കി എം.എസ്.കുമാര്‍

Kerala
  •  16 hours ago
No Image

ലോകകപ്പ് ഹീറോ ജെമീമക്കെതിരെ വര്‍ഗീയ വിദ്വേഷം തുപ്പി ബിജെപി നേതാവ് കസ്തൂരി; യേശുവിന് നന്ദി പറഞ്ഞതിന് വിമര്‍ശനം

National
  •  16 hours ago
No Image

സ്‌കൂളില്‍ പോകാന്‍ മടി; കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതെ കുട്ടി- ഒടുവില്‍ കട്ടിലോടെ കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ സ്‌കൂളിലേക്ക്

National
  •  16 hours ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം കെ.ജി ശങ്കരപ്പിള്ളയ്ക്ക്

Kerala
  •  17 hours ago
No Image

കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Kerala
  •  17 hours ago
No Image

യുഎഇ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു

uae
  •  17 hours ago
No Image

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നിങ്ങളെപ്പോലെ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം | SIR Tips

Trending
  •  18 hours ago
No Image

'അതിദാരിദ്ര്യമുക്ത കേരളം'; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം 

Kerala
  •  19 hours ago
No Image

‌കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് അഞ്ചാം സീസൺ; പ്രമോഷൻ നവംബർ 1 മുതൽ ഫെബ്രുവരി 1 വരെ

uae
  •  19 hours ago


No Image

ബാങ്കിങ്, സാമ്പത്തിക മേഖലയില്‍ ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍; പ്രവാസികള്‍ക്കുള്ള ടിപ്പുകളും അറിയാം | New rules from November 1

uae
  •  19 hours ago
No Image

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

National
  •  20 hours ago
No Image

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  21 hours ago
No Image

ഹെവി ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയില്ല; ഇന്നു മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ 

Kerala
  •  21 hours ago