HOME
DETAILS

കർശനമായ ഗതാഗത നിയന്ത്രണങ്ങൾ; കുവൈത്തിൽ അഞ്ച് ദിവസം കൊണ്ട് കുറ‍ഞ്ഞത് 55 ശതമാനം ​ഗതാ​ഗത നിയമലംഘനങ്ങൾ

  
October 27, 2025 | 5:36 AM

traffic violations plunge in kuwait over 55 decrease in five days

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗതാഗത നിയമലംഘനങ്ങൾ, അഞ്ച് ദിവസത്തിനുള്ളിൽ 55 ശതമാനത്തിലധികം കുറഞ്ഞതായി റിപ്പോർട്ടുകൾ. ഓവർടേക്കിങ്ങ്, മനഃപൂർവ്വം ഗതാഗതതടസം സൃഷ്ടിക്കുക എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണ് കുറഞ്ഞിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച കർശന നടപടികളുടെയും പൊതുജന ബോധവൽക്കരണ കാമ്പയിനുകളുടെയും ഫലമാണ് ഇത്.

പുതുതലമുറ ട്രാഫിക് മോണിറ്ററിംഗ് ക്യാമറകളും നിയമം നടപ്പിലാക്കുന്നതിൽ ട്രാഫിക് ഉദ്യോഗസ്ഥർ സ്വീകരിച്ച കടുത്ത നിലപാടും കുവൈത്തിലെ റോഡുകളിൽ ​ഗതാ​ഗത ലം​ഘനങ്ങൾ കുറയുന്നതിന് കാരണമായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ 20 ന് 823 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഒക്ടോബർ 25 ആയപ്പോഴേക്കും ഇത് 365 നിയമലംഘനങ്ങളായി കുറഞ്ഞു. ഇത് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും പ്രൊഫഷണലിസവും എടുത്തു കാണിക്കുന്ന ഒരു നേട്ടമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അശ്രദ്ധമായ ഓവർടേക്കിംഗ്, ​ഗതാ​ഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ നിയമലംഘനങ്ങൾ ഒഴിവാക്കാൻ പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിച്ച മന്ത്രാലയത്തിന്റെ ബോധവൽക്കരണ ശ്രമങ്ങളുടെ ഭാ​ഗമാണ് നിയമലംഘനങ്ങൾ കുറയാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

കർശനമായ ശിക്ഷാ നടപടികൾ

ഓവർടേക്കിംഗ്, ഗതാഗതം തടസ്സപ്പെടുത്തൽ, നിരോധിത സ്ഥലങ്ങളിലെ പാർക്കിംഗ് തുടങ്ങിയ നിയമലംഘനങ്ങൾക്ക് 60 ദിവസം വരെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള കർശനമായ ശിക്ഷാ നടപടികളും മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. 

ഗതാഗത നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ആശുപത്രി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ വലിയ തോതിലുള്ള പരിശോധന നടത്തി. ഒറ്റ ദിവസം കൊണ്ട് ​ഗതാ​ഗതം തടസ്സപ്പെടുത്തൽ, അനധികൃത പാർക്കിംഗ് എന്നിവയ്ക്ക് 222 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അതേസമയം, ജാബർ ഹോസ്പിറ്റലിന് സമീപം ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും, റോഡുകളിലെ അശ്രദ്ധമായ പെരുമാറ്റം കുറയ്ക്കുന്നതിനും, കർശനമായ നിയമ നിർവ്വഹണവും തുടർച്ചയായ നിരീക്ഷണവും തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

Reports indicate a significant drop in traffic violations in Kuwait, with a decrease of over 55% within just five days. The violations related to overtaking and intentional obstruction of traffic flow have seen a considerable decline.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോറൻസ് ബിഷ്‌ണോയിയുടെ വലംകൈയെ യുഎസിൽ നിന്ന് നാടുകടത്തി; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ 

National
  •  3 hours ago
No Image

380,000 വീടുകളിൽ വൈദ്യുതി എത്തിക്കും; ഫുജൈറ എഫ്3 പവർ പ്ലാന്റ് വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു

uae
  •  3 hours ago
No Image

വയനാട് പാല്‍ച്ചുരത്തില്‍ നിന്ന് നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു; സഹായി ചാടി രക്ഷപ്പെട്ടു

Kerala
  •  3 hours ago
No Image

കുർണൂൽ ബസ് ദുരന്തം: ബസ് ഡ്രൈവർക്കും ഉടമയ്ക്കുമെതിരെയുള്ള കേസ് നിലനിൽക്കും, ബൈക്ക് യാത്രികനെതിരെയും നിയമനടപടി; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

National
  •  4 hours ago
No Image

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

obituary
  •  4 hours ago
No Image

വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പും ഫോട്ടോ ഗാലറിയും പരിശോധിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

Kerala
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനം ചൂടുപിടിക്കുന്നു; മുന്നണികൾ അങ്കത്തട്ടിലേക്ക്

Kerala
  •  4 hours ago
No Image

'കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുത്' പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ പിണറായി; ബിനോയ് വിശ്വത്തെ കാണുമെന്ന് സൂചന

Kerala
  •  4 hours ago
No Image

സൂപ്പർ മാർക്കറ്റിൽ നിന്ന് 6,60,000 ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ചു; രണ്ടാം മണിക്കൂറിൽ ദുബൈ പൊലിസ് കൈയ്യോടെ പൊക്കി

uae
  •  5 hours ago
No Image

പാലക്കാട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നും ആംബുലന്‍സില്‍ സാധനങ്ങള്‍ എത്തിച്ച പഞ്ചായത്തിനെതിരേ പരാതി; ആംബുലന്‍സ് ചരക്കുവണ്ടിയാക്കിയെന്ന്

Kerala
  •  5 hours ago