ഖത്തർ : ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് വ്യാഴാഴ്ച
ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗമായ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഒക്ടോബര്‍ 30 ന് (വ്യാഴാഴ്ച). ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 3 മണി വരെ രജിസ്‌ട്രേഷൻ നടക്കും. പ്രവാസികൾക്ക് 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം.
പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.
The Indian Embassy Open House (a monthly meeting with the Ambassador) held every month to listen to the concerns of Indians in Qatar and suggest possible solutions will be held on October 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."