HOME
DETAILS

ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഖാർഗെയും മുൻനിരയിൽ

  
Web Desk
October 28, 2025 | 5:01 PM

rahul priyanka and kharge to lead congress campaign in bihar polls

പാറ്റ്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എത്തുന്നു. ഒക്ടോബർ 29 മുതൽ നവംബർ ഏഴ് വരെ രാഹുൽ ഗാന്ധി 12 റാലികളെ അഭിസംബോധന ചെയ്യും. ഇതിൽ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവിനൊപ്പമുള്ള റാലികളും ഉൾപ്പെടും.

പ്രധാന റാലികൾ

രാഹുൽ ഗാന്ധി: ഒക്ടോബർ 29-ന് മുസാഫർപൂരിലെ സക്രയിൽ തേജസ്വി യാദവിനൊപ്പമുള്ള റാലിയോടെയാണ് രാഹുലിന്റെ പ്രചാരണം ആരംഭിക്കുക. അന്നേ ദിവസം തന്നെ ദർഭംഗയിലും രാഹുൽ റാലി നടത്തും. ഒരു ദിവസം രണ്ട് റാലികളിൽ വീതം പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബേനിപൂർ, ബർബിഗ, നളന്ദ, കഹാരിയ, പൂർണിയ, ബഹദൂർഗഞ്ച്, ഔറംഗബാദ്, വസീർഗഞ്ച്, ഫോർബ്‌സ്ഗഞ്ച്, ബരാരി എന്നിവിടങ്ങളാണ് പ്രധാന വേദികൾ.

പ്രിയങ്കാ ഗാന്ധി: നവംബർ ഒന്നു മുതൽ എട്ട് വരെ എട്ട് റാലികളിൽ പ്രിയങ്ക പങ്കെടുക്കും. ബെഗുസരായിയിലെ ബച്‌വയിൽ മത്സരിക്കുന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഗരീബ് ദാസിന് വേണ്ടിയുള്ള പ്രചാരണത്തോടെയാണ് പ്രിയങ്ക ബിഹാറിൽ സജീവമാകുക.

മല്ലികാർജുൻ ഖാർഗെ: ഒക്ടോബർ 31-നാണ് പാർട്ടി അധ്യക്ഷൻ ഖാർഗെയുടെ റാലികൾക്ക് തുടക്കമിടുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഖാർഗെയുടെ സാന്നിദ്ധ്യം ദളിത് വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുമെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

നേതൃത്വത്തിന്റെ പ്രതീക്ഷ

സാമൂഹ്യ നീതി വിഷയമാക്കുന്ന രാഹുൽ ഗാന്ധി, സ്ത്രീകളുടെ വിഷയങ്ങൾ ഉയർത്തുന്ന പ്രിയങ്ക ഗാന്ധി, ദളിത് വിഭാഗത്തിൽ നിന്നുള്ള ഖാർഗെ എന്നിവർക്ക് ബിഹാറിലെ വിവിധ ജനവിഭാഗങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പ്രധാനപ്പെട്ട മൂന്ന് നേതാക്കളും ദിവസങ്ങളോളം സംസ്ഥാനത്ത് തങ്ങി പ്രചരണം നടത്തുന്നത് സംസ്ഥാന ഘടകത്തിന് വലിയ ആത്മവിശ്വാസം നൽകുമെന്നും സംഘടനാ നേതൃത്വം കരുതുന്നു. നവംബർ ഒമ്പതിന് എല്ലാ സഖ്യകക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു റാലിയും കോൺഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്.

 

 

The Congress party is launching an intensive campaign blitz in Bihar, led by Rahul Gandhi (12 rallies), Priyanka Gandhi (8 rallies), and party president Mallikarjun Kharge. Rahul Gandhi's rallies begin on October 29, including joint events with INDIA bloc chief ministerial candidate Tejashwi Yadav. Priyanka Gandhi will start her eight-rally tour on November 1, focusing on women voters. Kharge's campaign, beginning October 31, aims to boost Dalit outreach. The party believes the presence of these top three leaders will significantly energize the state unit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ആജ്ഞാത വോട്ടുകള്‍!

Kerala
  •  2 days ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  2 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  2 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  2 days ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  2 days ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  2 days ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  2 days ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി - ഗവർണർ സമവായം; സി.പി.ഐക്ക് അതൃപ്തി;സി.പി.എമ്മിലും എതിർപ്പ്

National
  •  2 days ago
No Image

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

Kerala
  •  2 days ago