മകനേയും ഭാര്യയേയും കുട്ടികളേയും തീകൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ
തൊടുപുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ചീനിക്കുഴിയില്‍ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദിന് വധശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയായി നല്‍കാനും കോടതി ഉത്തരവിട്ടു.
പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ തൊടുപുഴ മുട്ടം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ. ബാലാണ് ശിക്ഷ വിധിച്ചത്.
അര്‍ധരാത്രിയില്‍ ഉറങ്ങിക്കിടന്ന മകനെയും രണ്ട് കൊച്ചുമക്കളും അടങ്ങുന്ന നാലംഗ കുടുംബത്തെ തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ വീട്ടില്‍ ഹമീദ് (79) ജനല്‍ വഴി കിടപ്പുമുറിയിലേക്ക് പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു -45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്റിന്‍ (16), അസ്ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്.
2022 മാര്‍ച്ച് 19ന് ശനി പുലച്ചെ 12.30നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൃത്യം ആസൂത്രണം ചെയ്തത്. അര്‍ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കിടപ്പുമുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിയുകയായിരുന്നു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. നാലു പേരും മുറിക്കുളില്‍ മരണപ്പെടുകയായിരുന്നു. ഹമീദിനെ പൊലിസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി എം. സുനില്‍ മഹേശ്വരന്‍ പിള്ളയാണ് ഹാജരായത്. പ്രോസിക്യൂഷന്‍ 71 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. തെളിവായി പ്രോസിക്യൂഷന്‍ 137 ഡോക്യൂമെന്റ്സും കോടതിയില്‍ ഹാജരാക്കി.
English Summary: the court sentenced 79-year-old Hameed to death for the brutal Cheenikkuzhi family murder. Hameed set his son, daughter-in-law, and two granddaughters on fire inside their home over a property dispute in March 2022. The incident, which claimed four lives, left the local community in shock. The prosecution presented 71 witnesses and 137 documents during the trial.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."