HOME
DETAILS

കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

  
Web Desk
October 30, 2025 | 6:27 AM

aditi-murder-case-father-stepmother-life-imprisonment

കൊച്ചി: കോഴിക്കോട് ആറുവയസുകാരി അദിതി എസ്.നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാം പ്രതിയായ റംല ബീഗത്തിനും(ദേവിക അന്തര്‍ജനം) ജീവപര്യന്തം. രണ്ടു ലക്ഷം രൂപ വീതം ഇരുവരും കെട്ടിവയ്ക്കണം. ഇല്ലാത്ത പക്ഷം ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വര്‍ഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. പിതാവ് സുബ്രഹ്‌മണ്യനും രണ്ടാനമ്മ റംല എന്ന ദേവികയും ഏല്‍പ്പിച്ച പീഡനങ്ങളാണ് അതിദിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ പ്രതികള്‍ക്ക് നേരെ ചുമത്തപ്പെട്ട കൊലക്കുറ്റം ഒഴിവാകുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പെണ്‍കുട്ടിയുടെ സഹോദരന്‍ അരുണിന്‍രെ സാക്ഷിമൊഴി ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ കൊലപാതകത്തിന് മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. 

സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന നിലപാടിലാണ് വിചാരണക്കോടതി എത്തിച്ചേര്‍ന്നത്. കേസിലെ ഒന്നാം സാക്ഷിയായ അദിതിയുടെ സഹോദരന്‍ അരുണിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണവും തെളിയിക്കാനും അന്ന് പ്രോസിക്യൂഷനു കഴിഞ്ഞില്ല. 

2013 ഏപ്രില്‍ 29നാണ് അദിതി മരണപ്പെടുന്നത്. ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജ തിരുവമ്പാടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി റംലയെ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്നു മക്കളായ അരുണും അതിദിയും പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ശ്രീജയുടെ ചാരിത്ര്യത്തെപ്പറ്റിയുള്ള സംശയവും അദിതി തന്റെ മകളല്ലെന്ന സംശയവും സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്ക് മകളോട് വിരോധം തോന്നാന്‍ ഇടയാക്കി.

ആലുവയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷണം പോയ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ദേവിക മൂന്നു വിവാഹം കഴിച്ചതായും റംലയെന്നാണ് യഥാര്‍ഥ പേരെന്നും പിന്നീട് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 

അദിതിയുടെ പേരിലുള്ള അറുപത് സെന്റ് സ്ഥലം സ്വന്തം പേരിലേക്ക് ആഴ്ചകള്‍ക്ക് മുന്‍പ് മാറ്റിയതായും അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ വാഹനാപകടത്തില്‍ മരണപ്പെട്ട ശ്രീജയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസി തുകയ്ക്ക് അവകാശികളായ അദിതിയെയും അരുണിനെയും ഇല്ലാതാക്കി ആ തുകയും സ്വന്തമാക്കാനാണ് റംല ലക്ഷ്യമിട്ടതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 

അദിതിയുടെ ദാരുണ മരണത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ നിര്‍മാണത്തിലിരിക്കുന്ന വീട് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ സുബ്രഹ്‌മണ്യനും റംല ബീഗവും നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നുവെങ്കിലും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ദിവസം തന്നെ സുബ്രഹ്‌മണ്യന്‍ മലപ്പുറത്തെ കുറ്റിപ്പുറത്ത് പിടിയിലായി. തുടര്‍ന്ന് റംലാ ബീഗവും കോടതിയില്‍ കീഴടങ്ങുകയും വിചാരണ നേരിടുകയുമായിരുന്നു.

 

 

 

 

In a heartbreaking case from Kozhikode, Kerala, six-year-old Aditi S. Namboothiri was tortured, starved, and murdered by her father, Subrahmanian Namboothiri, and stepmother, Ramla Beegam (alias Devika Antharjanam). The High Court sentenced both to life imprisonment and ordered each to pay ₹2 lakh, failing which they must serve an additional six months in jail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  2 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  2 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  2 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  2 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  2 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  2 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  2 days ago