രാത്രിയില്‍ കബഡി കളി വേണ്ടെന്ന് അന്തര്‍ ദേശീയ താരം ജഗദീഷ് കുമ്പള
കാസര്‍കോട്: രാത്രിയിലുള്ള കബഡി കളി വേണ്ടെന്ന് അന്തര്‍ദേശീയ കബഡി താരവുംഎന്‍.ഐ.എസ് കോച്ചുമായ ജഗദീഷ് കുമ്പള.
രാത്രി ഏറെവൈകും വരെയുള്ള കബഡി മത്സരം കായിക താരങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതു കബഡി താരങ്ങളുടെ കായിക ക്ഷമതക്കും വലിയ പ്രശ്‌നമാണ്.
രാത്രിയില്‍ നടത്തുന്ന കബഡി മത്സരങ്ങള്‍ക്കു പകരം അവധി ദിനങ്ങളില്‍ പകല്‍ സമയങ്ങളില്‍ കബഡി മത്സരവും ടൂര്‍ണമെന്റുകളും സംഘടിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. രാത്രികാലങ്ങളിലെ ടൂര്‍ണമെന്റുകള്‍ പലപ്പോഴും കായിക താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കും നേരെയുള്ള അക്രമത്തിനും കാരണമാകുന്നുണ്ട്.
പകല്‍ സമയങ്ങളില്‍ ജോലി ചെയ്ത ശേഷം രാത്രിയില്‍ ഗ്രൗണ്ടിലിറങ്ങുന്ന കായികതാരം വലിയ ശാരീരിക വെല്ലുവിളിയാണ് നേരിടുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനു വേണ്ടി നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത ഹരിയാനയെ പോലെയാണ് കേരളത്തിനു കര്‍ണ്ണാടക. കാസര്‍കോടു നിരവധി പുതിയ താരങ്ങള്‍ കബഡി രംഗത്ത് ഉദയം ചെയ്തിട്ടുണ്ട്. എന്നാല്‍ മതിയായ രീതിയിലുള്ള പരിശീലനവും മറ്റും ലഭിക്കാത്തതിനാല്‍ പ്രതിഭകള്‍ക്കു ഉയര്‍ന്നു വരാന്‍ കഴിയുന്നില്ല.
കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ എല്ലാ അവധി ദിനങ്ങളിലും കബഡി ടൂര്‍ണ്ണമെന്‍രുകള്‍ സജീവമാണ്. പക്ഷെ പ്രതിഭകള്‍ക്ക് ഉയര്‍ന്നു വരാന്‍ കഴിയുന്നില്ലെന്നത് വേജനാജനകമാണ്. നല്ല കളിക്കാരും നല്ല കോച്ചുമാരും ജില്ലയിലുണ്ടെന്നും അദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."