നോട്ടുകള്‍ വെറുമൊരു കടലാസല്ല... ഇന്ത്യന്‍ കറന്‍സി എങ്ങനെയാണ് നിര്‍മിച്ചിരിക്കുന്നത് അറിയുമോ...?
പണമില്ലാതെ ജീവിക്കാന്‍ ആര്‍ക്കും പറ്റില്ല. എന്തെങ്കിലും വാങ്ങണമെങ്കിലോ ഒന്നു കടയില്‍ പോകണമെങ്കിലോ മനസ്സില്‍ ആദ്യം വരുന്നത് നമ്മുടെ പോക്കറ്റിലോ ബാഗിലോ ഉള്ള പൈസ തന്നെയാണ്. ഇന്ന് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, അതായത് യുപിഐ, വാങ്ങല്‍ പ്രക്രിയ വളരെ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തെ ഒരു വലിയ വിഭാഗം ഇപ്പോഴും പണമിടപാടുകള്‍ സുരക്ഷിതമാണെന്ന് കരുതുന്നവരാണ്. എന്നാല്‍ ഈ നോട്ട് യഥാര്‍ഥത്തില്‍ എന്തു കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് എന്ന ചോദ്യം നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഉയര്‍ന്നിട്ടുണ്ടോ?
ബാങ്ക് നോട്ടുകള്‍ എന്തില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നതെന്ന് അറിയുമോ..?
ഈ നോട്ടുകള്‍ ഏത് മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ആവര്‍ത്തിച്ച് മടക്കിയാലും നനഞ്ഞാലും അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റില്‍ വളരെക്കാലം വച്ചാലൊന്നും അവ കേടുകൂടാതെ ഇരിക്കുന്നതും കാണാം.
അപ്പോള്‍ എന്തുകൊണ്ടായിരിക്കും ഇവ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ നോട്ടുകള്‍ സാധാരണ പേപ്പര്‍ കൊണ്ടല്ല നിര്‍മിച്ചിരിക്കുന്നത്. അവയെ ശക്തവും ഈടുനില്‍ക്കുന്നതും സുരക്ഷിതവുമാക്കുന്ന ഒരു പ്രത്യേക മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പ്രകാരം, ഇന്ത്യയില്‍ അച്ചടിക്കുന്ന നോട്ടുകള്‍, 10 രൂപയോ 500 രൂപയോ ആകട്ടെ ഇവയൊന്നും സാധാരണ കടലാസ് കൊണ്ടല്ല നിര്‍മിച്ചിരിക്കുന്നത്. മറിച്ച് 100 ശതമാനം കോട്ടണ്‍ ഫൈബര്‍ കൊണ്ടാണ് ഇവയുടെ നിര്‍മാണം. ഈ നോട്ടുകള്‍ കോട്ടണ്‍, ലിനന്‍, വിവിധ നാരുകള്‍ എന്നിവ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
ഇത് സാധാരണ പേപ്പറിനേക്കാള്‍ നാലോ അഞ്ചോ മടങ്ങ് കൂടുതല്‍ ഈടുനില്‍ക്കാന്‍ സഹായിക്കുന്നവയാണ്. ആവര്‍ത്തിച്ചു കൈകാര്യം ചെയ്താലും മടക്കിയാലും അബദ്ധത്തില്‍ നനഞ്ഞാല്‍ പോലും ഇന്ത്യന്‍ നോട്ടുകള്‍ക്ക് ഇത്രയും കാലം നിലനില്‍ക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്.
വ്യാജ നോട്ടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് നിരവധി നൂതന സാങ്കേതിക സവിശേഷതകള്‍ കൂടി ഇതിലുണ്ട് എന്നതാണ് ഈ നോട്ടിന്റെ ഒരു പ്രത്യേകത. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നോട്ടിന്റെ മധ്യത്തില്‍ നെയ്‌തെടുത്ത സുരക്ഷാ ത്രെഡ്് . നോട്ട് വെളിച്ചത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ഈ ത്രെഡ് വ്യക്തമായി കാണാവുന്നതാണ്.

ചരിഞ്ഞാല്‍ പച്ചയില്‍ നിന്ന് നീലയിലേക്ക് നിറം മാറുന്നതും കാണാം. തുടര്‍ന്ന് വാട്ടര്‍മാര്‍ക്ക് സവിശേഷത വരുന്നു. ഇത് മഹാത്മാഗാന്ധിയുടെ ചിത്രവും നോട്ടിന്റെ മൂല്യവും പ്രദര്‍ശിപ്പിക്കുന്നു. ഇത് വ്യാജനോട്ടും യഥാര്‍ത്ഥ നോട്ടും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള എളുപ്പവഴിയുമാണ്.
നാനോപ്രിന്റിങ്, മൈക്രോടെക്സ്റ്റ്, എംബോസ്ഡ് അക്ഷരങ്ങള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇത് അവയെ കൂടുതല്‍ സുരക്ഷിതമാക്കുന്നു. ഈ സവിശേഷതകള്‍ ഒരു നോട്ടും വ്യാജമായി നിര്‍മിക്കുന്നത് അസാധ്യമാക്കുകയും ചെയ്യുന്നു. ഇത് സാധാരണക്കാരായ ആളുകള്‍ക്ക് പോലും ഇന്ത്യന്‍ നോട്ടുകള്‍ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു.
പ്രകൃതിദത്ത വസ്തുക്കളില്‍ നിന്നാണ് കോട്ടണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച നോട്ടുകള്‍ നിര്‍മിക്കുന്നത്. അവ ജൈവ വിസര്‍ജ്യവുമാണ.് അതിനാല്‍ അവ ശക്തമാണെന്ന് മാത്രമല്ല പരിസ്ഥിതി സൗഹൃദവുമാണ്.
ഇനി സാധാരണ പേപ്പര്‍ നോട്ടുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കീറുകയോ കേടുവരുകയോ ചെയ്യുന്നു. പക്ഷേ കോട്ടണ്‍ നോട്ടുകള്‍ വര്‍ഷങ്ങളോളം സുരക്ഷിതമായി നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ടാണ് ആര്‍ബിഐയും സുരക്ഷാ പ്രിന്റിങ് പ്രസ്സുകളും ഈ പ്രത്യേക കോട്ടണ്‍ പേപ്പര്‍ ഉപയോഗിക്കുന്നത്. നോട്ടിന്റെ ഈട് ഉറപ്പാക്കാന്‍ വേണ്ടി.
ചുരുക്കത്തില്‍, ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ വെറും സാധാരണ കടലാസ് കഷണങ്ങളല്ല. അവ സാങ്കേതിക, ശാസ്ത്രീയ, സുരക്ഷാ വീക്ഷണകോണില്‍ നിന്ന് സവിശേഷമായി നിര്‍മിച്ചവയാണ്.
നോട്ടിന് പിന്നില്‍ മഷിയും കടലാസും മാത്രമല്ല, ശാസ്ത്രം, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ ആഴത്തിലുള്ള മിശ്രിതവമുണ്ട്. അതുകൊണ്ടാണ് ഇന്ത്യന്‍ കറന്‍സി ലോകത്തിലെ ഏറ്റവും ഈടുനില്‍ക്കുന്നതും സുരക്ഷിതവുമായ കറന്‍സികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതും.
Most people use currency daily without ever wondering what it’s actually made of. Though we often call them paper notes, Indian banknotes are not made from ordinary paper. According to the Reserve Bank of India (RBI), all Indian notes—whether ₹10 or ₹500—are made from 100% cotton fibre, not from wood pulp like regular paper.
This special cotton-linen blend makes the notes strong, durable, and long-lasting, even after repeated folding or exposure to moisture. The material ensures that notes can withstand frequent handling without easily tearing.To protect against counterfeiting, Indian currency incorporates multiple security features such as:A woven security thread that changes color from green to blue when tiltedA watermark displaying Mahatma Gandhi’s image and the note’s denomination Microtext, nano-printing, and embossed characters, all added using advanced printing technology Because the notes are made from natural cotton fibres, they are also biodegradable and eco-friendly, combining durability with sustainability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."