കഞ്ചാവ് കടത്തുന്നതിനിടെ എന്‍ജിനിയറിങ് വിദ്യാര്‍ഥി പിടിയില്‍
ആലക്കോട്: കഞ്ചാവുമായി എന്‍ജിനിയറിങ് വിദ്യാര്‍ഥിയെ എക്സൈസ് സംഘം പിടികൂടി. കാസര്‍കോട് പാലാവയല് സ്വദേശിയും കര്‍ണാടക ഹാസനിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ മുണ്ടക്കല്‍ വീട്ടില്‍ ജിബിന്‍ ബാബു(21)വാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ കൂട്ടു പുഴ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. രാത്രി 10.30ഓടെ നടുവില്‍ ടൗണില്‍ വച്ച് ആലക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 8 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നു പിടിച്ചെടുത്തു. ലഹരിക്കടിമയായ ഇയാള്‍ കര്‍ണാടകയില്‍ നിന്നു സ്ഥിരമായി മലയോരത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ ഉപയോഗിച്ച ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് രൂപീകരിച്ച സ്പെഷല്‍ സ്ട്രൈക്കിങ് ഫോഴ്സ് ശക്തമായ പരിശോധനയാണ് മലയോരത്ത് നടത്തുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."