ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തും; ബെൽജിയം രാജാവുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ
ദോഹ: ബെൽജിയം രാജാവുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി. ഇന്ന് അമീരി ദിവാനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നാളെ ദോഹയിൽ ആരംഭിക്കുന്ന 'രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയിൽ' (Second World Summit for Social Development) പങ്കെടുക്കാനായി കിങ് ഫിലിപ്പ് ഖത്തറിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
കിങ് ഫിലിപ്പിനെയും സംഘത്തെയും സ്വാഗതം ചെയ്ത അമീർ, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിൻ്റെ പ്രാധാന്യം എടുത്തുപറയുകയും, സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു.
അതേസമയം, അമീറിന്റെ ക്ഷണത്തിനും ഊഷ്മളമായ സ്വീകരണത്തിനും കിങ് ഫിലിപ്പ് നന്ദി പറഞ്ഞു. എല്ലാ മേഖലകളിലും ഖത്തറുമായുള്ള സൗഹൃദവും സഹകരണവും വികസിപ്പിക്കാൻ ബെൽജിയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, മേഖലയിലും ലോകമെമ്പാടും സമാധാനം സ്ഥാപിക്കുന്നതിനുള്ള ഖത്തറിൻ്റെ ശ്രമങ്ങളെയും ബെൽജിയം രാജാവ് പ്രശംസിച്ചു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള വഴികളും, പ്രധാനപ്പെട്ട പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും, പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
The Qatari Emir, Sheikh Tamim bin Hamad Al Thani, met with the King of Belgium, Philippe, at the Amiri Diwan today. The meeting took place ahead of the Second World Summit for Social Development, which is set to begin in Doha tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."