HOME
DETAILS

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

  
Web Desk
November 03, 2025 | 4:43 PM

uae residents flock to short-trip destinations with relaxed visa rules

ദുബൈ: യുഎഇ നിവാസികൾ ഇപ്പോൾ കൂടുതൽ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു. എന്നാൽ അവരധികവും തെരഞ്ഞെടുക്കുന്നത് കർശനമായ വിസ നടപടികൾ ആവശ്യമില്ലാത്ത, ചെലവ് കുറഞ്ഞ, ഹ്രസ്വ യാത്രകളാണ്.

ചെലവ് കുറഞ്ഞ യാത്ര, സൗകര്യപ്രദമായ എൻട്രി-എക്സിറ്റ് നിയമങ്ങൾ, സാംസ്കാരിക ആകർഷണങ്ങൾ എന്നിവ ഒരുമിച്ചു ചേരുന്ന രാജ്യങ്ങളാണ് 2025-ൽ യുഎഇ യാത്രക്കാർ അധികവും തെരഞ്ഞെടുത്തിരിക്കുന്നത്. 2025-ൽ യുഎഇ യാത്രക്കാർ ഏറ്റവുമധികം സന്ദർശിച്ച അഞ്ച് രാജ്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

യുഎഇ യാത്രക്കാർ ഏറ്റവുമധികം തിരഞ്ഞെടുത്ത 5 രാജ്യങ്ങൾ

1. ഈജിപ്ത്

കുറഞ്ഞ യാത്രാ സമയം, കുറഞ്ഞ ചെലവ്, എളുപ്പമുള്ള പ്രവേശനം എന്നിവയാൽ യുഎഇ യാത്രികർക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ് ഈജിപ്ത്. കെയ്‌റോയുടെ ചരിത്രം മുതൽ ഷാം എൽ ഷെയ്ഖിലെ ബീച്ചുകൾ വരെ ഈജിപ്തിലെ മികച്ച കാഴ്ചകളാണ്. വലിയ പണം ചെലവില്ലാതെ ഒരു വിനോദയാത്ര പ്ലാൻ ചെയ്യുന്ന മില്ലേനിയൽസ്, ജെൻ Z യാത്രക്കാർക്ക് ഇത് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്.

2. സഊദി അറേബ്യ

ലളിതമായ ഇ-വിസ സംവിധാനങ്ങളും പതിവായുള്ള വിമാന സർവിസുകളും കാരണം യുഎഇയിൽ നിന്ന് നിരവധി യാത്രക്കാരാണ് സഊദി അറേബ്യയിലെത്തുന്നത്. കുടുംബമായി വിനോദയാത്രക്കും, ഉംറ യാത്രക്കുമാണ് പലരും സഊദിയിലെത്തുന്നത്. എന്നാൽ, അൽ-ഉല, നിയോം, ദി റെഡ് സീ പ്രോജക്റ്റ് തുടങ്ങിയ പുതിയ ടൂറിസം കേന്ദ്രങ്ങൾ മികച്ച പ്രാദേശിക അനുഭവങ്ങൾ തേടുന്ന യുവ യാത്രികരെ ആകർഷിക്കുന്നുണ്ട്.

3. തുർക്കി

കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കുകളും ലളിതമായ ഇ-വിസ പ്രവേശനവും കാരണം തുർക്കി യുഎഇക്കാരുടെ ഏറ്റവും ജനപ്രിയമായ സ്ഥലങ്ങളിൽ ഒന്നായി തുടരുന്നു. സാംസ്കാരിക അനുഭവം, ഷോപ്പിംഗ്, ഭക്ഷണം എന്നിവയ്ക്കായി ഇസ്താംബൂളും അന്റാലിയയുമാണ് യാത്രാ ലിസ്റ്റിൽ മുന്നിൽ. നാലോ അഞ്ചോ ദിവസത്തെ യാത്രകൾ തിരഞ്ഞെടുക്കുന്ന യുവതലമുറ, കുറഞ്ഞ ചെലവിൽ യൂറോപ്യൻ രുചികൾ ആസ്വദിക്കാൻ തുർക്കിയെ ആശ്രയിക്കുന്നു.

4. ഇന്തോനേഷ്യ

ചെലവ് കുറഞ്ഞ വിനോദയാത്രക്ക് ഏറ്റവും മികച്ച സ്ഥലമാണ് ഇന്തോനേഷ്യ, പ്രത്യേകിച്ച് ബാലി. ലളിതമായ ഇ-വിസ സംവിധാനം, ദുബൈ, അബൂദബി വഴിയുള്ള മികച്ച കണക്ടിവിറ്റി, താമസ സൗകര്യങ്ങൾ എന്നിവ ഇന്തോനേഷ്യയെ ഡിജിറ്റൽ യുഗത്തിലെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. വിനോദയാത്രയും റിമോട്ട് വർക്കും ഒരുമിച്ച് കൊണ്ടുപോകുന്നവർ ഇന്തോനേഷ്യയെ കൂടുതലായി തിരഞ്ഞെടുക്കുന്നു.

5. അസർബൈജാൻ

ചെലവ് കുറഞ്ഞ, മികച്ച കാലാവസ്ഥ തേടിയുള്ള ഒരു യാത്ര ആഗ്രഹിക്കുന്ന യുഎഇ നിവാസികൾ ബാക്കു (Baku) തെരഞ്ഞെടുക്കുന്നു. വിസ ഓൺ അറൈവൽ (Visa-on-arrival) സംവിധാനം, മികച്ച കാലാവസ്ഥ, വികസിച്ചുകൊണ്ടിരിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖല എന്നിവ കാരണം ദീർഘദൂര യാത്രകളില്ലാതെ പ്രകൃതിദൃശ്യങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന ദമ്പതികൾ, കുടുംബങ്ങൾ, യുവ പ്രൊഫഷണലുകൾ എന്നിവർക്ക് ബാക്കുവിനെ പ്രിയങ്കരമാക്കുന്നു.

UAE residents are increasingly opting for short trips to destinations with relaxed visa requirements, seeking cost-effective getaways. This trend reflects a growing preference for hassle-free travel experiences that don't require extensive visa formalities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  7 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  7 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  7 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  7 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  7 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  7 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  7 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  7 days ago