HOME
DETAILS

സാങ്കേതിക തകരാർ; ദുബൈയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

  
November 03, 2025 | 4:01 PM

air india express flight cancelled passengers stranded at dubai airport

ദുബൈ: ദുബൈയിൽ നിന്ന് മംഗലാപുരത്തേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിന് തൊട്ടുമുമ്പ് റദ്ദാക്കി. യാത്രക്കാരെ തിരികെ എയർപോർട്ടിലേക്ക് മാറ്റിയതായി 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. 

ഞായറാഴ്ച രാത്രി 11.40-ന് ദുബൈയിൽ നിന്ന് പുറപ്പെടേണ്ട ഐ.എക്സ്. 814 (IX 814) ആണ് ടേക്ക് ഓഫിന് തൊട്ടു മുൻപ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും, വിമാനത്തിലെ ക്രൂവിൻ്റെ ഡ്യൂട്ടി സമയം (Flight Duty Time Limitations - FDTL) അവസാനിച്ചിരുന്നു. ഇതോടെ വിമാനം തിങ്കളാഴ്ച രാത്രി വരെ ടേക്ക് ഓഫ് ചെയ്യാനവ്‍ സാധിക്കാതെ വരികയായിരുന്നു. 

അതേസമയം, വിമാനം റദ്ദാക്കിയതിനാൽ ബാധിതരായ യാത്രക്കാർക്ക് ഒന്നിലധികം ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാർക്കും ഒരു ദിവസത്തെ താമസമുണ്ടായി. യാത്രക്കാർക്കായി വിമാനക്കമ്പനി നിരവധി സൗകര്യങ്ങൾ ഒരുക്കി.

 

യാത്രക്കാർക്ക് ദുബൈയിലെ എയർപോർട്ട് ഹോട്ടലിൽ ഭക്ഷണത്തോടുകൂടിയ താമസം (Full-board basis) അറേഞ്ച് ചെയ്തു നൽകി. കൂടാതെ, യാത്രക്കാർക്കായി, കണക്റ്റിംഗ് ഫ്ലൈറ്റുകൾ, യാതൊരു നിരക്കുമില്ലാതെ ടിക്കറ്റ് പുനഃക്രമീകരിക്കാനുള്ള സൗകര്യം (Complimentary Rescheduling), അല്ലെങ്കിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യാനുള്ള സൗകര്യം എന്നിവ വാഗ്ദാനം ചെയ്തു.

മാത്രമല്ല, ഹോട്ടലിൽ താമസിക്കാൻ തീരുമാനിച്ച യാത്രക്കാർക്കായി തിങ്കളാഴ്ച രാത്രി പ്രത്യേക വിമാനം (IX824) ഏർപ്പെടുത്തി. 110-ൽ അധികം യാത്രക്കാർ തിങ്കളാഴ്ചത്തെ പ്രത്യേക വിമാനം തെരഞ്ഞെടുക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

കൂടാതെ, തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ദുബൈ-മംഗലാപുരം വിമാനമായ IX832 ഉം റദ്ദാക്കി. ഈ വിമാനത്തിലെ യാത്രക്കാർക്കും സമാനമായ റീബുക്കിംഗ് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു.

An Air India Express flight from Dubai to Mangalore was cancelled just before takeoff, leaving passengers stranded at the airport. The flight was scheduled to depart from Dubai, but passengers were forced to return to the airport after the cancellation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  2 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  2 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  2 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  2 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  2 days ago