റോഡ് പുറമ്പോക്ക് കൈയേറി മതില് നിര്‍മിച്ചതായി പരാതി
നെടുമങ്ങാട്: സ്വകാര്യവ്യക്തി പൊതുമരാമത്ത് വക റോഡുപുറമ്പോക്ക് കൈയേറി ചുറ്റുമതില്‍ നിര്‍മിച്ചതായി പരാതി.
വട്ടപ്പാറ നെടുമങ്ങാട് റോഡില്‍ ചെന്തുപ്പൂര് വാട്ടര്‍അതോറിറ്റിയുടെ പമ്പ്ഹൗസിനുമുന്നിലുള്ള സര്‍ക്കാര്‍ പുറമ്പോക്കാണ് സ്വകാര്യവ്യക്തി കൈയേറിയത്. നെടുമങ്ങാട് നഗരസഭയിലെ ഭരണകക്ഷി പാര്‍ട്ടിയില്‍പെട്ട പ്രമുഖനാണ് പാര്‍ട്ടി സ്വാധീനമുപയോഗിച്ച് കൈയേറ്റം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കിയിട്ടും ഭരണസമിതി അംഗങ്ങള്‍ നടപടിയെടുക്കുന്നില്ലെന്ന് പുങ്കുംമൂട് വാര്‍ഡിലെ യു.ഡി.എഫ്. കൗണ്‍സിലറും ആരോഗ്യസ്റ്റാന്ിങ് കമ്മിറ്റി അംഗവുമായ ഗീതാ ജയന് പറഞ്ഞു. റോഡുപുറമ്പോക്ക് കൈയേറി നിര്‍മ്മിച്ച ഈ മതില് പൊതുമരാമത്ത് അധികൃതര്‍ അടിയന്തരമായി പൊളിച്ചു മാറ്റണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ നാട്ടുകാരോടൊപ്പം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."