HOME
DETAILS

ബഹ്‌റൈനില്‍ നാല് വയസ്സുകാരന്‍ സ്‌കൂള്‍ ബസ്സില്‍ മരിച്ച സംഭവം: പ്രതിക്ക് മാപ്പ് നല്‍കി കുട്ടിയുടെ ഉമ്മ

  
November 11, 2025 | 3:38 AM

bahriani Grieving mother forgives woman over sons death

മനാമ: ബഹ്‌റൈനില്‍ നാല് വയസ്സുകാരനായ ഹസന്‍ അല്‍ മഹരി സ്‌കൂള്‍ ബസ്സില്‍ മരിച്ച സംഭവത്തിലെ പ്രതിക്ക് മാപ്പ് നല്‍കി കുട്ടിയുടെ ഉമ്മ. കേസിലെ പ്രതിയായ 40 വയസ്സുള്ള യുവതിക്ക് മാപ്പ് നല്‍കിയതായി കുട്ടിയുടെ ഉമ്മ കോടതിയെ അറിയിച്ചു. വിചാരണയ്ക്കിടെ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ ബന്ധുവാണ് യുവതിയോട് ക്ഷമിച്ചതായി അറിയിച്ചത്. പ്രതിയോട് ക്ഷമിക്കാനും അവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ഉപേക്ഷിക്കാനും കുട്ടിയുടെ മാതാവ് ആഗ്രഹിക്കുന്നുവെന്ന് ബന്ധു അറിയിച്ചു. മരണത്തില്‍ ദുരുദ്ദേശ്യമില്ലെന്നും അതൊരു ദാരുണമായ സംഭവമാണെന്നും കുടുംബം മനസ്സിലാക്കുന്നതായും ബന്ധു കോടതിയെ അറിയിച്ചു. 

അതേസമയം, ഹസന്റെ മരണത്തിന് കാരണക്കാരന്‍ താനാണെന്ന് കോടതി മുമ്പാകെ സമ്മതിച്ച യുവതി, മതിയായ പെര്‍മിറ്റ് ഇല്ലാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുപോയിരുന്നുവെന്നും യുവതി മൊഴി നല്‍കുകുയണ്ടായി. മൂന്ന് കുട്ടികളുടെ മാതാവായ പ്രതിയുടെ ഭര്‍ത്താവ് വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ ജയിലിലാണ്. 

ഹമദ് സിറ്റിയില്‍ കഴിഞ്ഞമാസമാണ് സംഭവം. മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ കുടുങ്ങിയ കുട്ടി ചൂട് മൂലമുണ്ടായ തളര്‍ച്ചമൂലമാണ് കുട്ടി മരിച്ചതെന്നാണ് വിവരം. സ്‌കൂള്‍ ഗതാഗതത്തിന് ഔദ്യോഗിക അനുമതിയില്ലാത്ത വാഹനത്തിലാണ് കുട്ടി മണിക്കൂറുകളോളം അകപ്പെട്ടത്.

കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രക്കിടെ ഹസന്‍ വാഹനത്തില്‍ ഉറങ്ങിപ്പോയി. മറ്റു കുട്ടികളെല്ലാം വാഹനത്തില്‍ നിന്നിറങ്ങിയപ്പോള്‍, ഡ്രൈവറുടെ ശ്രദ്ധയില്‍പെടാതെ ഹസന്‍ ഉള്ളില്‍ത്തന്നെ കിടന്നുറങ്ങി. വായു കടക്കാത്ത രീതിയില്‍ ലാഹനത്തിന്റെ ഡോറുകളെല്ലാം അടച്ചിട്ടതിനാല്‍ മണിക്കൂറുകളോളം നേരമാണ് കുട്ടി വാഹനത്തിനുള്ളില്‍ പെട്ടത്. പിന്നീട് ക്ലാസ് കഴിഞ്ഞ് മടക്കയാത്രക്ക് കുട്ടികളെ ഒരുക്കുന്നതിനിടെ ജീവനക്കാര്‍ ഹസനെ കാണാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തിരച്ചിലില്‍ വാഹനത്തിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

A grieving Bahraini mother has ‘forgiven’ the woman whose alleged negligence led to the death of her four-year-old son after he was forgotten in a vehicle for hours in Hamad City of Bahrain. Last week, the 40-year-old Bahraini accused, a single mother-of-three, admitted in the High Criminal Court to causing the death of Hassan Al Mahari who fell asleep in the woman’s car on the morning trip to his kindergarten in Demistan .

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ താമസ നിയമത്തിൽ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഇഖാമ ഫീസുകൾ വർദ്ധിപ്പിച്ചു

Kuwait
  •  4 days ago
No Image

ഇൻസ്റ്റഗ്രാം സൗഹൃദം വിനയായി; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ ആക്രമിച്ചു, വസ്ത്രം വലിച്ചുകീറിയ യുവാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങള്‍ തനിക്കും ബാധകം; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ഹൈക്കോടതിയില്‍

Kerala
  •  4 days ago
No Image

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ശബരിനാഥന്‍, മത്സരിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  4 days ago
No Image

നിരന്തര അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

Kerala
  •  4 days ago
No Image

'ആര്‍.എസ്.എസിലെ പത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് പറയാമോ' മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാര്‍ഗെ

National
  •  4 days ago
No Image

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ്  ഭരണകൂടം

International
  •  4 days ago
No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  4 days ago
No Image

യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ

International
  •  4 days ago