വ്യോമയാന വിസ്മയം കാണാൻ തയ്യാറെടുക്കാം: പത്തൊൻപതാമത് ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ
ദുബൈ: ദുബൈ എയർഷോയുടെ പത്തൊൻപതാം പതിപ്പ് നവംബർ 17 മുതൽ 21 വരെ നടക്കും. തിങ്കളാഴ്ച (2025 സെപ്റ്റംബർ 20) ദുബൈ മീഡിയ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.
ദുബൈ വേൾഡ് സെന്ററിലെ (Dubai World Central) എയർഷോ വേദിയാണ് പ്രദർശനത്തിനായി ഒരുങ്ങുന്നത്. ‘ദി ഫ്യുച്ചർ ഈസ് ഹിയർ’ (ഭാവി ഇവിടെയുണ്ട്) എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണ എയർഷോ നടക്കുന്നത്.
ലോക വ്യോമയാന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനങ്ങളിലൊന്നാണിത്. ഈ വർഷം 150-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം വ്യോമയാന, ബഹിരാകാശ, പ്രതിരോധ കമ്പനികൾ ഇതിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
നൂതന സാങ്കേതികവിദ്യകളും വ്യോമയാന-ബഹിരാകാശ മേഖലകളിലെ നവീന ആശയങ്ങളും സന്ദർശകർക്ക് അടുത്തറിയാൻ ഈ എയർഷോ അവസരം ഒരുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ഓളം അത്യാധുനിക യാത്രാ വിമാനങ്ങളും (Commercial), സൈനിക വിമാനങ്ങളും (Military) പ്രദർശനത്തിന്റെ ഭാഗമാകും. ഏകദേശം 18 ദേശീയ പവലിയനുകളാണ് ഉണ്ടാവുക. ഈ വർഷം ഏകദേശം 1,48,000 സന്ദർശകരെയാണ് ദുബൈ എയർഷോ പ്രതീക്ഷിക്കുന്നത്.
രണ്ട് വർഷത്തിലൊരിക്കലാണ് ദുബൈ എയർഷോ നടക്കുന്നത്. ഏറ്റവും ഒടുവിൽ എയർഷോ നടന്നത് 2023 നവംബറിലായിരുന്നു. കോവിഡ്-19 മഹാമാരിക്ക് ശേഷം നടന്ന പ്രദർശനം കൂടിയായിരുന്നു ഇത്. വിവിധ വിമാനക്കമ്പനികൾ പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായുള്ള വൻ കരാറുകൾ ഒപ്പിട്ടതിനാലും, ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയിലെ പ്രതിനിധികളുടെ വലിയ പങ്കാളിത്തം കൊണ്ടും 2023-ലെ എയർഷോ ശ്രദ്ധേയമായിരുന്നു. 95-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 1,400 ഓളം വ്യോമയാന, ബഹിരാകാശ, പ്രതിരോധ കമ്പനികളാണ് 2023ലെ എയർഷോയിൽ പങ്കെടുത്തത്.
The 19th edition of the Dubai Airshow will take place from November 17 to 21, 2025, as announced by the Dubai Media Office.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."