സഹകരണം ശക്തിപ്പെടുത്തും; അബൂദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ദുബൈ: അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള സാമ്പത്തിക-വികസന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം
നവംബർ 8-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അബൂദബിയിൽ എത്തിയത്. യുഎഇയിലെ പ്രവാസികളുടെ പ്രതിനിധികളാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി അടക്കമുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
'പ്രവാസി മലയാളികളുടെ സാംസ്കാരിക, സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക സംയോജനത്തിനുള്ള' വേദിയായ ലോക കേരള സഭ അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുഎഇയിലെ പ്രവാസി മലയാളികളുമായും കൂടിക്കാഴ്ചക്ക് ഒരുങ്ങുകയാണ് അദ്ദേഹം.
Chief Minister Pinarayi Vijayan held a meeting with Sheikh Khaled bin Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Chairman of the Abu Dhabi Executive Council, to discuss strengthening economic and development partnerships between Kerala and the UAE, and explore ways to enhance cooperation in various fields.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."