HOME
DETAILS

ഈദ് അൽ ഇത്തിഹാദ്: നവംബർ 27 മുതൽ ഡിസംബർ 3 വരെ യുഎഇയിൽ ആഘോഷക്കാലം; ഡിസംബർ 2 ന് രാജ്യമെങ്ങും കരിമരുന്ന് പ്രദർശനവും പരേഡുകളും

  
November 11, 2025 | 8:37 AM

uae prepares to celebrate 54th national day eid al ittihad

ദുബൈ: 54-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാൻ ഒരുങ്ങുകയാണ്  യുഎഇ. 1971 ഡിസംബർ 2ന് രാജ്യം സ്ഥാപിതമായതിന്റെ സ്മരണാർത്ഥമാണ് യുഎഇ ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നത്. ഇതിന്റെ ഭാ​ഗമായി, നവംബർ 27 മുതൽ ഡിസംബർ 3 വരെ എമിറേറ്റുകളിലെ വിവിധ നഗരങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ, പരേഡുകൾ, സംഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. 

ദുബൈയിലെ പ്രധാന ആഘോഷങ്ങൾ

  1. ഗ്ലോബൽ വില്ലേജ്: ​ഗ്ലോബൽ വില്ലേജിൽ ഡിസംബർ 1 മുതൽ 3 വരെ രാത്രി 9 മണിക്ക് കരിമരുന്ന് പ്രദർശനം നടക്കും.
  2. ഡിസംബർ 1-നും 2-നും യുഎഇ തീമിലുള്ള ഡ്രോൺ ഷോകള്‍ അരങ്ങേറും. 
  3. പ്രധാന വേദിയിൽ ദിവസവും രണ്ടുതവണ 'ഫ്രം ദി ഡെസേർട്ട് ടു ദി സ്റ്റാർസ്' എന്ന നൃത്തനാടകം അവതരിപ്പിക്കും. പരമ്പരാഗത യോല, ഹർബിയ ഷോകളും നടക്കും.
  4. ഡിസംബർ 1-ന് രാത്രി 9 മണിക്ക് ഖാലിദ് മുഹമ്മദിന്റെ സംഗീത പരിപാടി.
  5. ജെബിആർ ദി ബീച്ച് (The Beach at JBR): ഡിസംബർ 2-ന് രാത്രി 9 മണിക്ക് ഇവിടെ കരിമരുന്ന് പ്രദർശനം നടക്കും. 

അബൂദബിയിലെ പ്രധാന ആഘോഷങ്ങൾ

യാസ് ഐലൻഡ് വാട്ടർഫ്രണ്ട്: ഡിസംബർ 2-3 രാത്രി ഇവിടെ കരിമരുന്ന് പ്രദർശനം ഉണ്ടാകും. ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങുന്ന ആഘോഷങ്ങളിൽ, സാംസ്കാരിക പ്രകടനങ്ങൾ, ഫാൽക്കൺ പ്രദർശനങ്ങൾ, 54 പതാകകൾ ഉൾക്കൊള്ളുന്ന ഫ്ലാഗ് ഗാർഡൻ എന്നിവയുണ്ടാകും.

  • എമിറാത്തി കരകൗശല വസ്തുക്കൾ, മൈലാഞ്ചി, കാലിഗ്രാഫി, കോഫി പോർട്രെയ്റ്റുകൾ, പ്രാദേശിക ഭക്ഷണം, ക്ലാസിക് കാർ പ്രദർശനം എന്നിവയും സന്ദർശകർക്ക് ആസ്വദിക്കാം.
  • എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന കരിമരുന്ന് പ്രദർശനത്തോടെ ആഘോഷങ്ങൾ അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

The United Arab Emirates is gearing up to celebrate its 54th National Day, also known as Eid Al Ittihad, commemorating the country's establishment on December 2, 1971.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്; ഇന്ത്യക്ക് നിരാശ

Cricket
  •  2 hours ago
No Image

ഐപിഎല്ലിൽ കോഹ്‌ലിയെ പോലെ അവൻ റൺസ് നേടിയിട്ടില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  3 hours ago
No Image

ഡല്‍ഹി സ്‌ഫോടനം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

National
  •  3 hours ago
No Image

വ്യോമയാന വിസ്മയം കാണാൻ തയ്യാറെടുക്കാം: പത്തൊൻപതാമത് ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ

uae
  •  3 hours ago
No Image

റിച്ചയുടെ പേര് ഇനി ചരിത്രമാവും; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം ഒരുങ്ങുന്നു

Cricket
  •  4 hours ago
No Image

പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ കത്തിച്ചു; പൊലിസിന് 5000 രൂപ പിഴ

Kerala
  •  4 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: മരണം 13 ആയി, ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു, അന്വേഷണം പുരോഗമിക്കുന്നു /Delhi Red Fort Blast

National
  •  4 hours ago
No Image

യുഎഇ: 24 മണിക്കൂറിൽ 13.5 ദിർഹത്തിന്റെ വർധന; വീണ്ടും 500 ദിർഹത്തോട് അടുത്ത് സ്വർണവില

uae
  •  4 hours ago
No Image

കൊല്ലത്ത് ദേശീയപാത നിര്‍മാണത്തിനിടെ ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം മണ്ണിനടിയില്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  4 hours ago
No Image

സഞ്ജുവിന് ഇന്ന് 31ാം പിറന്നാൾ, സർപ്രൈസ് പോസ്റ്റുമായി സിഎസ്കെ; വമ്പൻ അപ്ഡേറ്റിന് കണ്ണുംനട്ട് ക്രിക്കറ്റ് ലോകം

Cricket
  •  4 hours ago