എൻ.സി.സി കേഡറ്റുകളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം: എയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്
തിരുവനന്തപുരം: സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ എൻ.സി.സി കേഡറ്റുകളായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പരിശീലകനായ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്. വർക്കല കാപ്പിലിൽ വെച്ചായിരുന്നു സംഭവം.
തിരുവനന്തപുരത്തെ ഒരു വിദ്യാലയത്തിലെ എൻ.സി.സി കേഡറ്റുകളാണ് പരിശീലനത്തിനായി കാപ്പിലിൽ എത്തിയത്. പരിശീലനത്തിനിടെ വെള്ളത്തിനടിയിൽ വെച്ച് പരിശീലകൻ പെൺകുട്ടികളെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി.
രണ്ട് പെൺകുട്ടികളാണ് പൂജപ്പുര പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലിസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി പെൺകുട്ടികൾക്ക് സമാനമായ ദുരനുഭവം ഉണ്ടായതായി സൂചനയുണ്ട്.
A police case has been registered against an Indian Air Force (IAF) officer who was acting as a scuba diving trainer for allegedly molesting female NCC cadets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."