HOME
DETAILS

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

  
November 12, 2025 | 7:41 AM

china-hongqi-bridge-collapse-sichuan-2025

ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്നേ ഉദ്ഘാടനം ചെയ്ത പാലം തകര്‍ന്നുവീണു. രാജ്യത്തെ എന്‍ജീനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയിരുന്ന ഹോങ്കി പാലമാണ് നദിയിലേക്ക് തകര്‍ന്നുവീണത്. 

ചൈനയുടെ ഹൃദയഭൂമിയായ സിചുവാനിലിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് പാലം നിര്‍മിച്ചിരുന്നത്. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പാലത്തിന് സമീപത്തെ റോഡുകളിലും ചരിവുകളിലും വിള്ളലുകള്‍ കണ്ടതിനെ തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് ഹോങ്കി പാലം തിങ്കളാഴ്ച്ച മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ബാര്‍കം കൗണ്ടിയിലെ ജലവൈദ്യുത നിലയത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന പാലം തകര്‍ന്നത്. പാലം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പാലത്തിന്റെ അടിത്തറയിലേക്ക് ശക്തമായ മണ്ണിടിച്ചിലുണ്ടാവുകയും തുടര്‍ന്ന് പാലത്തിന്റെ ഒരു ഭാഗം  നദിയിലേക്ക് തകര്‍ന്നു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

758 മീറ്റര്‍ നീളമുള്ള പാലം മലയിടുക്കിന്റെ തറയില്‍ നിന്ന് ഏകദേശം 625 മീറ്റര്‍ ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യമാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്.

 

English Summar: y The Hongqi Bridge in Sichuan Province, southwest China, which was recently inaugurated and celebrated as a symbol of the nation’s engineering excellence, has collapsed into a river. The bridge, part of a key national highway connecting Sichuan and Tibet, gave way on Tuesday afternoon near Barkam County, close to a hydropower station.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിപക്ഷ നേതാവ് നൽകിയ കൃത്രിമ കൈയുമായി വിനോദിനി ആറ് മാസത്തിന് ശേഷം സ്‌കൂളിലേക്ക്; ഇടത് കൈകൊണ്ട് അവളിന്ന് പരീക്ഷ എഴുതും

Kerala
  •  8 days ago
No Image

മുജ്തബ ഖാംനഈ ഇറാന്റെ പരമോന്നത നേതാവ്; രാജ്യത്തിന് ഇനി അന്തസ്സിന്റേയും കരുത്തിന്റേയും പുതിയ യുഗമെന്ന് പ്രസിഡന്റ്, പിന്തുണ പ്രഖ്യാപിച്ച് സൈന്യവും സുപ്രിം കൗണ്‍സിലും

International
  •  8 days ago
No Image

ജനശതാബ്ദിക്ക് നേരെ കല്ലേറ്: പശ്ചിമ ബംഗാള്‍ സ്വദേശി കോട്ടയത്ത് പിടിയില്‍

Kerala
  •  8 days ago
No Image

പുതിയ 912 അക്ഷയ സെന്ററുകൾ: വിശദീകരണംതേടി ഹൈക്കോടതി

Kerala
  •  8 days ago
No Image

ചെക്ക്പോസ്റ്റുകളിൽ സുരക്ഷ വർധിപ്പിച്ച് എക്‌സൈസ്; 13 ഓഫിസർമാരെ കൂടി നിയമിക്കാൻ തീരുമാനം 

Kerala
  •  8 days ago
No Image

35 മണ്ഡലങ്ങളിൽ 'കാണാതായത് ' ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട്; ചങ്കിടിപ്പേറി  മുന്നണികൾ

Kerala
  •  8 days ago
No Image

മഴയോടൊപ്പം മിന്നലും; ഇന്നും നാളെയും ജാ​ഗ്രത നിർദേശം   

Kerala
  •  8 days ago
No Image

പള്ളിവാസൽ വിപുലീകരണം; നാല് വർഷം കൊണ്ട് തീർക്കാൻ ലക്ഷ്യമിട്ട പദ്ധതി പൂർത്തിയായത് 19 വർഷത്തിൽ

Kerala
  •  8 days ago
No Image

പാറപ്പള്ളിയിൽനിന്ന് തഴുകിയെത്തുന്ന കുളിർക്കാറ്റ്- പെെതൃക പാതകള്‍

Kerala
  •  8 days ago
No Image

'പൊല്യുഷന്‍ സര്‍ട്ടിഫിക്കറ്റിന് വ്യാജ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു'; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

Kerala
  •  8 days ago