HOME
DETAILS

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

  
November 13, 2025 | 5:41 AM

S Hussain Zaidi says authenticity is crucial in investigative journalism

ഷാര്‍ജ: കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ വിവരങ്ങളുടെ ആധികാരികത പ്രധാനമെന്നും കാറ്റാരോപിതരുടെ വ്യക്തിജീവിതം മാനിക്കണമെന്നും എഴുത്തുകാരനും ഇന്ത്യയിലെ പ്രമുഖ ക്രൈം റിപ്പോര്‍ട്ടറുമായ എസ്.ഹുസൈന്‍ സെയ്ദി. എത്ര സെന്‍സേഷണല്‍ വിവരങ്ങള്‍ ലഭിച്ചാലും കൃത്യതയും വസ്തുതകളുടെ സ്ഥിരീകരണവും ഉറപ്പാക്കാതെ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്തര്‍ദേശീയ പുസ്തക മേളയില്‍ 'ഇന്‍സൈഡ് ദി അണ്ടര്‍ വേള്‍ഡ്: എസ്.ഹുസൈന്‍ സെയ്ദി ഓണ്‍ ക്രൈം, കോണ്‍ ഫ്‌ലിക്റ്റ്, ആന്‍ഡ് ത്രില്ലേഴ്‌സ്' എന്ന പേരില്‍ നടന്ന സെഷനില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിവരം സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണത്തില്‍ ലഭിക്കുന്നതെങ്കില്‍ അത്തരം വിവരങ്ങള്‍ ഒഴിവാക്കുക എന്നതാണ് തന്റെ രീതിയെന്ന് സെയ്ദി പറഞ്ഞു. പൊലിസ് എഫ്.ഐ.ആര്‍, കുറ്റപത്രം, കുറ്റസമ്മത മൊഴി, കോടതി രേഖകള്‍ തുടങ്ങിയ ആധികാരിക വസ്തുതകളെയാണ് താന്‍ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രൈം റിപ്പോര്‍ട്ടിങ് ഫിക്ഷനല്ല, നൂറ് ശതമാനം ആധികാരികമായ, സത്യസന്ധമായ അവതരണമാണ്. ക്രിമിനലുകളോട് തനിക്ക് അനുകമ്പയില്ലെന്നും സെയ്ദി വിശദീകരിച്ചു. സിനിമയില്‍ കാണുന്നത് പോലെ കൊലപാതകം ചെയ്ത കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, കുറ്റകൃത്യം ചെയ്ത സാഹചര്യം മുന്‍നിര്‍ത്തി അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനത്തെ ന്യായീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. എന്നാല്‍, ഇരകളുടെ വ്യക്തിജീവിതത്തോട് ആദരവ് പുലര്‍ത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സത്യം കണ്ടെത്തുക എന്നതാണ് പരമമായ ലക്ഷ്യമെന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള ക്രൈം റിപ്പോര്‍ട്ടറായ എസ്.ഹുസൈന്‍ സെയ്ദി അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
വായനക്കാര്‍ക്ക് അദ്ദേഹം പുസ്തകം ഒപ്പുവച്ച് നല്‍കി. പള്‍സ് 95 റേഡിയോ അവതാരകന്‍ ലൂയി ദന്‍ഹാം മോഡറേറ്ററായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  2 hours ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  2 hours ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  2 hours ago
No Image

ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  2 hours ago
No Image

ഇന്ത്യൻ ഇതിഹാസ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  2 hours ago
No Image

അധ്യാപകരുമായി പ്രഫഷണല്‍ ബന്ധം മാത്രം; മാധ്യമവിചാരണയ്‌ക്കെതിരേ അല്‍ ഫലാഹ് സര്‍വകലാശാല

National
  •  3 hours ago
No Image

കുവൈത്തിലെ എണ്ണക്കമ്പനി അപകടം: നിഷില്‍ മരിച്ചത് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തില്‍; പ്രവാസി സുഹൃത്തുക്കളെ കണ്ണൂരിലാഴ്ത്തി മടക്കം  

Kuwait
  •  3 hours ago
No Image

മെസ്സിയെ അല്ല, 'ഹൈപ്പർ ജെറ്റ് ടീം' തുടങ്ങാൻ ആദ്യം വേണ്ടത് റൊണാൾഡോയെന്ന് മുൻ ഫ്രഞ്ച് സ്ട്രൈക്കർ

Football
  •  3 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: കാറോടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഡി.എന്‍.എ പരിശോധനാ ഫലം 

National
  •  3 hours ago
No Image

നീണ്ട വിചാരണകള്‍; പിന്നാലെ വെറുതെവിടല്‍; ഡല്‍ഹിയില്‍ മുമ്പ് നടന്ന ഭീകരാക്രമണ കേസുകളുടെ അന്വേഷണ പരാജയങ്ങള്‍ ചര്‍ച്ചയാകുന്നു

National
  •  3 hours ago