പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്
പൂനെ: പൂനെ-ബാംഗ്ലൂർ ദേശീയപാതയിൽ ട്രക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടത്തിൽ ഏഴ് പേർ മരിച്ചു. ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എട്ട് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രക്കുകൾക്ക് തീപിടിച്ചതോടെ മറ്റു വാഹനങ്ങളിലേക്കും തീ പടർന്നു. മരണസംഖ്യ ഉയരാൻ കാരണമിതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് വൈകിട്ട് പൂനെ നവലെ പാലത്തിന് സമീപത്തെ 'സെൽഫി പോയിന്റ്' എന്നറിയപ്പെടുന്ന ഭാഗത്താണ് അപകടം നടന്നത്. പരുക്കേറ്റവരെ അടിയന്തരമായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടവിവരം ലഭിച്ച ഉടൻ തന്നെ പൂനെ പൊലിസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് ആംബുലൻസുകളും ഫയർ എഞ്ചിനുകളും രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് പൂനെ-ബെംഗളൂരു ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. ഹൈവേയിലെ തടസ്സങ്ങൾ നീക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. രാത്രിയായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകി.
അപകടത്തെക്കുറിച്ച് സിംഹഗഡ് പൊലിസ് സ്റ്റേഷൻ പരിധിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലത്തിലെ 'സെൽഫി പോയിന്റ്' എന്ന ഭാഗം അപകടമേഖലയാണെന്നും ഇവിടെ മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Seven people were killed and 20 injured after multiple vehicles collided and caught fire on the Navale Bridge on the Pune-Bengaluru Highway. The major accident, reportedly involving eight vehicles and two containers, led to massive traffic congestion as emergency services rushed to the scene.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."